കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ്, ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​ൻ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ജൂ​ലൈ 10-ന് ​വൈകുന്നേരം നാലിന് മു​ൻ​പാ​യി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ : 0494 2407017, 7016, 2660600.

 

 പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദീ​ക​രി​ച്ചു

 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പിജി പ്ര​വേ​ശ​ന​ത്തി​ന്‍റെ (പി​ജി ക്യാ​പ് 2026) ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദീ​ക​രി​ച്ചു. റാ​ങ്ക് സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ .

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി കെ​മി​സ്ട്രി (CBCSS - 2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ( CUFYVP - 2025 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 29-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ( 2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025, ( 2018 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദീ​ക​രി​ച്ചു.

ആ​സ്വാ​ദ​ക മ​നം ക​വ​ര്‍​ന്ന് ഖ​വാ​ലി

തേ​ഞ്ഞി​പ്പ​ലം: ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ര്‍​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഖ​വാ​ലി. വി​ദ്യാ​ര്‍​ഥി ക്ഷേ​മ​വ​കു​പ്പ് സ്പി​ക് - മാ​കെ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​വാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.​പ​രി​പാ​ടി ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ന്‍​ഡി​ക്കേ​റ്റം​ഗം ഡോ. ​ടി. മു​ഹ​മ്മ​ദ് സ​ലീം, വി​ദ്യാ​ര്‍​ഥി ക്ഷേ​മ​വി​ഭാ​ഗം ഡീ​ന്‍ ഡോ. ​കെ. ഫ​സ​ലു​റ​ഹ്‌​മാ​ന്‍, സ്പി​ക് മാ​കെ കേ​ര​ള കോ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ണ്ണി വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.