രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പിജിഡിസിപി) (റഗുലർ / സപ്ലിമെന്‍ററി), മേയ് പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്‍റ്, തൃക്കരിപ്പൂരിൽ 17 നും ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തളാപ്പിൽ 22, 23 തീയതികളിലായി നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിബിഎ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിബിഎ ഏപ്രിൽ 2026 സെഷൻ (2020-2023 പ്രവേശനം) വിദ്യാർഥികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് ഒക്ടോബർ 15 ന് വൈകുന്നേരം നാലിനു മുന്പായി സർവകലാശാല താവക്കര കാന്പസിലെ സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics – Syllabus – Private Registration ലിങ്കിൽ ലഭ്യമാണ്. (https://www.kannuruniversity.ac.in/en/academics/syllabus/private-registration/ug/)
2020-2023 പ്രവേശനം വിദ്യാർഥികളിൽ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് (സപ്ലിമെന്‍ററി) സമർപ്പിക്കുന്നവർ, നാലാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2026 സെഷൻ പരീക്ഷയിലെ, ഈ പേപ്പർ നിർബന്ധമായും രജിസ്റ്റർ ചെയ്തവരായിരിക്കണം.
സ്റ്റഡി ടൂർ റിപ്പോർട്ട് സമർപ്പിണം
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ-2025 പ്രവേശനം/ സപ്ലിമെന്‍ററി- 2024, 2023, 2022 പ്രവേശനം) ഏപ്രിൽ 2026 സെഷൻ പ്രോഗാമിന്‍റെ സ്റ്റഡി ടൂർ റിപ്പോർട്ട് ഒക്ടോബർ 28 ന് വൈകുന്നേരം നാലിനകം സർവകലാശാല താവക്കര കാമ്പസിലുള്ള സ്റ്റുഡൻറ് അമിനിറ്റി സെന്‍ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ - എഫ് വൈ യു ജി പി - നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയുടെ പുനപരിശോധന / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 17 ന് വൈകുന്നേരം അഞ്ചു വരെ നീട്ടി.
ബിഎഎൽഎൽബി പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ സെപ്റ്റംബർ 24ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി 0497-2766388, 0497-2715227 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.
പ്രഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് (ലൈബ്രറി) താത്കാലിക നിയമനം
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ പ്രൊഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് II (ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽതാത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദമൊ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമോ ( എംഎൽഐഎസ്‌സി, ബിൽഐഎസ്‌സി) തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 - 40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും), ഉദ്യോഗാർഥികൾ സെപ്റ്റംബർ 15 ന് രാവിലെ നീലേശ്വരം കാന്പസിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഓപ്പൺ ഡിഫൻസ് തീയതി
കണ്ണൂർ സർവകലാശാലയിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന കെ. ബിജു പിഎച്ച്ഡി ക്കായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് സെപ്റ്റംബർ 23ന് ഉച്ച കഴിഞ്ഞു രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുന്പ് മുതൽ കണ്ണൂർ സർവകലാശാല സെൻട്രൽ ലൈബ്രറി താവക്കര കാന്പസിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions