തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 10 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ട്രേ​​​ഡ്‌​​​സ്മാ​​​ന്‍ മേ​​​സ​​​ണ​​​റി, ഓ​​​യി​​​ല്‍ പാം ​​​ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ക്ല​​​ര്‍​ക്ക്, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹാ​​​ന്‍​ഡ്‌​​​ലൂം ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ സെ​​​യി​​​ല്‍​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ക്ല​​​ര്‍​ക്ക്, കേ​​​ര​​​ള സ്റ്റേ​​​റ്റ് കാ​​​ഷ്യൂ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മി​​​ഷ​​​ന്‍, സ്റ്റേ​​​റ്റ് ഓ​​​ഡി​​​റ്റ് ഡി​​​പ്പാ​​​ര്‍​ട്ട​​​്മെ​​​ന്‍റ്, നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫി​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഓ​​​ഫി​​​സ് അ​​​റ്റ​​​ന്‍​ഡ​​​ന്‍റ്, കേ​​​ര​​​ള ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ (പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല) ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​യി​​​ല്‍ പാം ​​​ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ പ​​​വ​​​ര്‍ പ്ലാ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​യി​​​ല്‍ പാം ​​​ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ബോ​​​യി​​​ല​​​ര്‍ അ​​​റ്റ​​​ന്‍​ഡ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സാ​​​ധ്യ​​​താ​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.