എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എംഎസ്‌സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റൊഴിവുണ്ട്. ബയോകെമിസ്ട്രി, ബയോടെക്‌നോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൈക്രോബയോളജി, ലൈഫ് സയന്‍സ് തുടങ്ങിയ അനുബന്ധ വിഷയങ്ങളില്‍ ബിരുദം ഉള്ളവര്‍ നാളെ രാവിലെ 11നു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നേരിട്ട് ഹാജരാകണം. 0484-2733371.
എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബിരുദമാണ് യോഗ്യത (ജനറല്‍ 50ശതമാനം മാര്‍ക്ക്, ഒബിസി 47ശതമാനം). താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മുന്‍പായി എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ എത്തിച്ചേരണം.
പരീക്ഷാ തീയതി
മോഡല്‍ രണ്ട് ബിഎ, ബിഎസ്‌സി, ബികോം റെഗുലര്‍ (1998-2008 അഡ്മിഷനുകള്‍) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 10 മുതല്‍ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് (പിജിസിഎസ്എസ്) (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കം.
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (2025 അഡ്മിഷന്‍ റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions