ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് (SEBC Muslim-1 and ST-1) 20ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി രാവിലെ 10ന് കാര്യവട്ടം ക്യാമ്പസ്സിലുള്ള ഹിന്ദി പഠന വകുപ്പിൽ എത്തിച്ചേരേണം. വിശദവിവരങ്ങൾക്ക് ഫോൺ : 9446291350, 0471- 2308649, E-mail: [email protected].
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (UIMs) എംബിഎ(ഫുൾടൈം) കോഴ്സിലേക്കുള്ള 2026-27 വർഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 22, 23 തീയതികളിൽ അതാത് യുഐഎം കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.admissions.keralauniversity.ac.in).
യുജിസി-ഡിഇബി അംഗീകാരമില്ലാത്ത, 2015 മുതലുള്ള മറ്റു സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് ഇനി കേരള സർവകലാശാലയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കില്ല.
യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ (UGC-DEB) അംഗീകാരമില്ലാതെ മറ്റ് സർവകലാശാലകൾ നടത്തുന്ന വിദൂരവിദ്യാഭ്യാസ (ODL) പ്രോഗ്രാമുകൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് കേരളസർവകലാശാല നിർത്തലാക്കി. 2015-ലെ
അഡ്മിഷൻ മുതൽ ഇത്തരത്തിൽ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചവർക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയും, 2026 ഫെബ്രുവരി 25 ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിന്റെ തീരുമാനവും പരിഗണിച്ചാണ് നടപടി. ഇതുപ്രകാരം 2015 മുതലുള്ള യുജിസി-ഡിഇബി അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസകോഴ്സുകൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് ഇനി മുതൽ തുടരേണ്ടതില്ലെന്ന് സർവകലാശാല ഉത്തരവിറക്കി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions