ഹിന്ദി പഠന വകുപ്പിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് (ST-1) 12 ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്ക റ്റുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് കാര്യവട്ടം കാന്പസിലുള്ള ഹിന്ദി പഠന വകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ഫോൺ : 9446291350, 0471-2308649, ഇ-മെയിൽ: [email protected].
പരീക്ഷാകേന്ദ്രം
നാളെ ആരംഭിക്കുന്ന ബികോം പാർട്ട് III (ആന്വൽ സ്കീം – റെഗുലർ & സപ്ലിമെന്ററി) പരീക്ഷകൾക്ക് ഗ്രേസ് ഇന്റർനാഷണൽ അക്കാദമി, പുനലൂർ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ പുനലൂർ എസ് എൻ കോളജിൽ പരീക്ഷ എഴുതണം.
നാളെ ആരംഭിക്കുന്ന പാർട്ട് III ബികോം ഡിഗ്രി (ആന്വൽ സ്കീം) പരീക്ഷയ്ക്ക് ഐഎംഡിആർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെറിയകൊണ്ണി, വൈറ്റ് മെമ്മോറിയൽ കോളജ് വെള്ളറട എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ ക്രിസ്ത്യൻ കോളജ് കാട്ടാക്കടയിലും യുഐറ്റി കാട്ടായിക്കോണം, ശ്രീ സത്യ സായി ആർട്സ് ആൻഡ് സയൻസ് കോളജ് തോന്നയ്ക്കൽ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ ഗവ.കോളജ് ആറ്റിങ്ങലിലും, ആർപിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നെയ്യാർഡാം (KICMA) തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ വിഗ്യാൻ കോളജ് ഓഫ് അപ്ലൈഡ് സയൻസ് കാട്ടാക്കടയിലും കെവിവിഎസ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഏനാത്ത് തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ യു ഐ റ്റി അടൂരും യൂ ഐ റ്റി കരുവാറ്റ തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ സിഎഎസ് കാർത്തികപ്പള്ളിയിലും യുഐറ്റി ചെങ്ങന്നൂർ തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂരിലും കാർമൽ കോളേജ് മുഹമ്മ തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാർഥികൾ യുഐറ്റി മുഹമ്മയിലും പരീക്ഷയെഴുതണം. ഓൺലൈൻ വിദ്യാർഥികൾ ഹാൾടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും ഓഫ്ലൈൻ വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ടതുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions