എംജി സര്‍വകലാശാല സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാ പരിശീലനത്തിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബാച്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ മുതല്‍ 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 9188374553.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍എല്‍ബി (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ, എല്‍എല്‍ബി (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2024 അഡ്മിഷന്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ബിബിഎ, എല്‍എല്‍ബി (ഓണേഴ്‌സ്) (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഡിസബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മത്താമാറ്റിക്‌സ് പിജി (സിഎസ്എസ്) (2015 മുതല്‍ 2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ രണ്ടു വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും.

വെറ്ററിനേറിയന്‍ കരാര്‍ നിയമനം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30നകം അയക്കണം. 0481 2733240. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.