എംജി സര്‍വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ 2026-27 അധ്യയന വര്‍ഷത്തെ എംപിഇഎസ് (മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ) പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സര്‍വകലാശാല പ്രസിദ്ധീകരിച്ച 2026-2027 പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ 14-ന് രാവിലെ ഏഴിനു സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് പഠന വകുപ്പില്‍ നേരിട്ട് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി അഡ്മിഷന്‍ നടപടികളുടെ ഭാഗമായുള്ള കായികക്ഷമതാ പരിശോധനകള്‍ അന്നേ ദിവസം തന്നെ നടത്തുന്നതായിരിക്കും.
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സില്‍ 2026 ബാച്ച് എംഎസ്‌സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്‌സി വിഭാഗത്തില്‍ മൂന്നു സീറ്റുകളും എസ്ടി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 10-ന് രാവിലെ 10.30-നും 12.30-നും ഇടയില്‍ സര്‍വകലാശാലയിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സ് ഓഫീസില്‍ (റൂം നമ്പര്‍: 520) നേരിട്ട് ഹാജരാകണം. 8304870247, 7561087631 ഇമെയില്‍- റെമ@ാഴൗ.മര.ശി
എംജി സര്‍വകലാശാലാ ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന കൗണ്‍സിലിംഗ് ബിരുദാനന്തരബിരുദ പ്രോഗ്രാമിലേക്ക് എ്‌സി, എസ്ടി വിഭാഗത്തിലും ഓപ്പണ്‍ വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ള വിദ്യര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നാലെ രാവിലെ 11നു ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ട് എത്തിച്ചേരണം. 0481-273399,8301000560, വെബ്‌സൈറ്റ്- www.dlle.mgu.ac.in
എംജി സര്‍വകലാശാലാ ക്യാമ്പസിലെ കെ.എന്‍ രാജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എംഎ ഇക്കണോമിക്‌സ് കോഴ്‌സിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത മൂന്ന് സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ നാളെ രാവിലെ 11നു മുന്‍പായി സര്‍വകലാശാല ക്യാമ്പസിലുള്ള കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ് ഓഫീസില്‍ ഡയറക്ടര്‍ മുന്‍പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. 0481-2733382.
കരാര്‍ നിയമനം
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. എംഎസ്‌സി കെമിസ്ട്രി, ഫിസിക്‌സ്, ഇലക്ട്രോണിക്‌് അല്ലെങ്കില്‍ ബിടെക്, എംടെക് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് ആണ് യോഗ്യത. പ്രതിമാസ വേതനം 30,000 രൂപ. 2026 ജനുവരി 1 ന് 36 വയസ്സ് കവിയരുത് .
ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷകള്‍ ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വൈവ വോസി
നാലാം സെമസ്റ്റര്‍ എംഎ ഫിലോസഫി (സിഎസ്എസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026ന്റെ വൈവ വോസി പരീക്ഷകള്‍ 15ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചന്‍സ്) ഏപ്രില്‍ 2026ന്റെ ടീചിംഗ് പ്രാക്ടീസ് ആന്‍ഡ്് വൈവ വോസി പരീക്ഷകള്‍ 14 മുതല്‍ നടക്കും.ടൈം ടേബിള്‍ വെബ്‌സൈറ്റില്‍
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിഎ വയിലിന്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20, 21 തീയതികളില്‍ തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
എംജി സര്‍വകലാശാല ബിരുദ ഏകജാലകം: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ 2026-27 അധ്യയന വര്‍ഷത്തെ ഓണേഴ്സ് ബിരുദ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നാളെ വൈകുന്നേരം നാലിനകം ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം.
പിജി, ബിഎഡ് ഏകജാലകം: മൂന്നാം അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ ഇന്ന് കൂടി
എംജി സര്‍വകലാശാലയുടെ 2026-27 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ ബിഎഡ് ഏകജാലക പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് കൂടി നടത്താം. അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions