എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ 2026 ബാച്ചിലെ എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 14ന് രാവിലെ 10.30ന് വകുപ്പില്‍ ഹാജരാകണം ഇമെയില്‍ [email protected] 8304870247, 9037083648.
എംജി സര്‍വകലാശാല ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ എംഎസ്‌സി. അപ്ലൈഡ് ജിയോളജി കോഴ്‌സില്‍ പട്ടികജാതി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ അഭാവത്തില്‍ പട്ടികവര്‍ഗ വിഭാഗത്തെ പരിഗണിക്കും. യോഗ്യരായവര്‍ ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 13നു ഉച്ചകഴിഞ്ഞു രണ്ടിനു മുന്‍പായി ഓഫീസില്‍ എത്തണം. ഇമെയില്‍- [email protected],- 0481 2733369, 902070798.
ബി.എഡ് ഏകജാലകം 2026: മൂന്നാം അലോട്ട്്‌മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്‍വകലാശാല ബിഎഡ് പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ 13ന് വൈകുന്നേരം 4.30നു മുമ്പായി ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. വെബ് സൈറ്റ്- cap.mgu.ac.in/bedcap2026/
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി സ്റ്റാറ്റിറ്റിക്‌സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംടിടിഎം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ സപ്ലിമെന്ററി) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാം ലാംഗ്വേജസ്-ഇംഗ്ലീഷ്, (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എം കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ 31 വരെയും അപേക്ഷ സ്വീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions