എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്‌സുകളില്‍ എസ്‌സി വിഭാഗത്തില്‍ ഒരു സീറ്റും എസ് ടി വിഭാഗത്തില്‍ രണ്ടു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 13ന് ഉച്ചയ്ക്ക് 12നു മുന്‍പായി വകുപ്പില്‍ ഹാജരാകണം. ഇമെയില്‍: [email protected] 9048001985

എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സില്‍ 2026 ബാച്ച് എംഎസ്‌സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് കോഴ്‌സില്‍ എസ്‌സി വിഭാഗത്തില്‍ മൂന്ന് സീറ്റുകളും എസ്ടി വിഭാഗത്തില്‍ ഒരു സീറ്റും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 14, 15 തീയതികളില്‍ രാവിലെ 10.30-നും 12.30-നും ഇടയില്‍ സര്‍വകലാശാലയിലെ കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലെ സ്‌കൂള്‍ ഓഫ് ഡാറ്റാ അനലിറ്റിക്‌സ് ഓഫീസില്‍ (റൂം നമ്പര്‍: 520) നേരിട്ട് ഹാജരാകണം. 8304870247, 7561087631 ഇമെയില്‍- [email protected]

എംജി സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍

സയന്‍സസില്‍ എംഎഡ് പ്രോഗ്രാമിലേയ്ക്ക് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി (SC/ST ) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ അപേക്ഷകള്‍ 13 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് sps.mgu.ac.in / 0481-2731042 / [email protected]

 പരീക്ഷാഫലം

എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മന്റ് 2022 അഡ്മിഷന്‍ റെഗുലര്‍ 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി (പുതയ ്‌കീം) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ സി ബി സി എസ് എസ് (2013 മുതല്‍ 2016 വരെ അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ബിരുദ ഏകജാലകം 2026: പ്രത്യേക അലോട്ട്‌മെന്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള (UG CAP 2026) പ്രത്യേക അലോട്ട്‌മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യം 13നു വൈകുന്നേരം അഞ്ചു വരെ ലഭ്യമായിരിക്കും.

ബിരുദാനന്തര ബിരുദ ഏകജാലകം 2026: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ (PG CAP 2026) മൂന്നാം അലോട്ട്്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ 13നു വൈകുന്നേരം 4.30നു മുമ്പായി ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം.