എംജി സര്‍വകലാശാലാ ക്യാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്‌നോളജിയില്‍ എം.എസ് സി ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് 16ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബോട്ടണിയിലോ അല്ലെങ്കില്‍ ബോട്ടണി-ബയോടെക്‌നോളജിയിലോ (ഡബിള്‍ മെയിന്‍) ഉള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്‍വെര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ് റൂം നമ്പര്‍ 505-ല്‍ നേരിട്ട് എത്തണം. 8547537541, 9497664697.

എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദ്വിവത്സര എല്‍എല്‍എം (ക്രിമിനല്‍ ലോ ആന്‍ഡ് സൈബര്‍ ഫോറന്‍സിക്‌സ് - 2026 അഡ്മിഷന്‍) കോഴ്‌സില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നാളെ രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസില്‍ 2026 അഡ്മിഷനിലേക്കുള്ള എംബിഎ കോഴ്‌സില്‍ എസ് സി, എസ്ടി സംവരണ വിഭാഗങ്ങളിലായി രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്. CAT/CMAT/KMAT യോഗ്യത നേടിയ, ബിരുദധാരികളായ എസ് സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാ്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ രാവിലെ 10നു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റഡ് ബിസിനസ് സ്റ്റഡീസില്‍ നേരിട്ട് ഹാജരാകണം. -0481-2733367.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ, എംഎസ് സി പ്രോഗ്രാമുകള്‍ (ഇന്റഗ്രേറ്റഡ് എംഎ ഇന്‍ ലാംഗ്വേജസ്-ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എംഎസ് സി ഇന്‍ ബേസിക് സയന്‍സ് ഫിസിക്‌സ്, കെമിസ്ട്രി, ബേസിക് സയന്‍സ് സ്റ്റാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ്-ഡാറ്റാ സയന്‍സ്) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, പ്ലാന്‍ഡ് ബയോടെക്‌നോളജി, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ്, സൈക്കോളജി, ഫിസിക്‌സ് (മെറ്റിരിയല്‍ സയന്‍സ്), എംഎസ് സി അനലിറ്റിക്കല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ്) (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ് യുജി) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബിപിഇഎഡ് (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി എ, ബി എസ് സി, ബികോം, ബി ബി എ, ബി സി എ, ബി ബിഎം, ബിഎഫ് റ്റി , ബിറ്റിറ്റിഎം, ബി എസ് ഡബ്‌ള്യു , ബി എസ് എം (സി ബി സി എസ് 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് ), ബി എസ് സി സൈബര്‍ ഫോറന്‍സിക് (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന‍സ്) ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 16ന് സെന്റ് പോള്‍സ് കോളജ്, കളമശ്ശേരിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്റഡ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ ആനിമേഷന്‍ ആന്‍ഡ്്് വിഷ്വല്‍ എഫക്ട്‌സ് (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍/പ്രോജക്റ്റ് പരീക്ഷ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ കഥകളി വേഷം (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുളള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17ന് തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

എംജിയു യുജിപി ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫര്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 19 വരെ

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നോണ്‍-ഓട്ടോണമസ് കോളജുകളിലേക്ക് ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫറിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 19 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഓട്ടോണമസ് കോളജുകളിലും, മറ്റ് സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗകര്യം ലഭ്യമാകുന്നത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: cap.mgu.ac.in:8443/CTMS/

എം.എഡ് ക്ലാസുകള്‍ നാളെ ആരംഭിക്കും

എംജി മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ 2026-2028 ബാച്ച് ഒന്നാം സെമസ്റ്റര്‍ എംഎഡ് ഡിഗ്രി ക്ലാസുകള്‍ നാളെ രാവിലെ 9.30ന് ആരംഭിക്കും.