എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. നാളെ രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം. 8304870247, 9037083648.
എംജി സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴില്‍
എംജി സര്‍വകലാശാലയില്‍ ശുചീകരണ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 150 രൂപ ദിവസവേതന നിരക്കില്‍ താല്ക്കാലികമായാണ് ഈ നിയമനം. യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും സഹിതം ജോയിന്റ് രജിസ്ട്രാര്‍-I (ഭരണവിഭാഗം) മുന്‍പാകെ 22-നകം സമര്‍പ്പിക്കണം.
വൈവ വോസി
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ജൂലൈ 2026 ന്റെ തീസിസ് മൂല്യനിര്‍ണയം, വൈവ വോസി പരീക്ഷകള്‍ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ജൂലൈ 2026 ന്റെ വൈവ വോസി പരീക്ഷകള്‍ 21 മുതല നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ആഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് (2010 അഡ്മിഷന്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ അനിമേഷന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎസ്‌സി ആക്ച്യൂരിയല്‍ സയന്‍സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഡ്യുവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2016 മുതല്‍ 2018 വരെയുള്ള വിദ്യാര്‍ഥികള്‍ ഓഫ് ലൈനായും, 2019 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും 29 വരെ അപേക്ഷിക്കാം.
എംജി സര്‍വകലാശാലയില്‍ ലോജിസ്റ്റിക്‌സ് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത ഫുള്‍ടൈം കോഴ്‌സായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് രണ്ട് സെമസ്റ്ററുകളിലായി ആകെ 40,000 രൂപയാണ് ഫീസ്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍, പോര്‍ട്ട് മാനേജ്‌മെന്റ് മേഖലകളിലെ മികച്ച തൊഴില്‍ സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രായോഗിക പരിശീലനത്തിനും വ്യവസായാധിഷ്ഠിത നൈപുണ്യ വികസനത്തിനും മുന്‍ഗണന നല്‍കിയാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. 2025 ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളും തൊഴില്‍ നേടി. കൊച്ചി പോര്‍ട്ട് അടക്കമുള്ള മികച്ച സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 31-നകം അപേക്ഷ സമര്‍പ്പിക്കണം. dasp.mgu.ac.in





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions