എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസില്‍ എംഎ ജെന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ 23നു രാവിലെ 10.30ന് അസല്‍ രേഖകള്‍ സഹിതം കണ്‍വെര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിന്റെ ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ട് ഹാജരാകണം. ഇമെയില്‍- [email protected]
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ നാലു സീറ്റുകളില്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ താല്പര്യുള്ള വദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ് രാവിലെ 10നു സര്‍വകലാശാല ക്യാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നേരിട്ട് ഹാജരാകണം. 0481-2733374, 9496322062 ഇമെയില്‍: [email protected]
എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദ്വിവത്സര എല്‍എല്‍എം (ക്രിമിനല്‍ ലോ ആന്‍ഡ് സൈബര്‍ ഫോറന്‍സിക്‌സ്) കോഴ്‌സില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി 23ന് രാവിലെ 10.30ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഈ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ അഭാവത്തില്‍, മെരിറ്റ്, സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് 2026 MGU CAT പ്രവിഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും. 04812310165, ഇമെയില്‍-: [email protected]
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് ഡിഗ്രി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബിഎഡ്, ബിഎ ബിഎഡ്, ബിഎസ് സിബിഎഡ്, ബിഎല്‍എഡ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കടെയുള്ളബിരുദവും ഡിഎല്‍എഡും ഉള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ നാളെ രാവിലെ 10നു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ നേരിട്ട് ഹാജരാകണം. 0481-2731042, ഇമെയില്‍:[email protected].
സീറ്റ് ഒഴിവ്
എംജി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന തൊഴിലധിഷ്ഠിത ഫുള്‍ടൈം കോഴ്‌സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സ് പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ആകെ ഫീസ് 60,000 രൂപയാണ്. താല്‍പ്പര്യമുള്ളവര്‍ 31-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് dasp.mgu.ac.in
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ അവസാന മേഴസി ചാന്സ്) ജൂലൈ 2026 പരീക്ഷകള്‍ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ജൂലൈ 2026 പരിക്ഷയ്ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (2024 പരാജയപെട്ടവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് (സിഎസ്എസ്) 2025 അഡ്മഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎ എക്കണോമെട്രിക്‌സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ബിരുദ ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ 24 വരെ
എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇതുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും, പ്രവേശനം ലഭിക്കാത്തവര്‍ക്കും, പ്രവേശനം ലഭിച്ചതിനുശേഷം റിജക്ട് ആയിപ്പൊയവര്‍ക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 24 വരെ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് പുതിയ ഓപ്ഷനുകള്‍ നല്‍കാം. മുന്‍ അലോട്ട്‌മെന്റുകളില്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുള്ളവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാനായി പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. മാനേജ്‌മെന്റ് ക്വാട്ടക്ക് അപേക്ഷിക്കാനായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം ക്യാപ് ഐഡി ഉണ്ടാക്കിയിട്ടുള്ളവര്‍ അതേ ലിങ്കിലൂടെ തന്നെ ലോഗിന്‍ ചെയ്യണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്. നിലവില്‍ പ്രവേശനമെടുത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല. വിശദവിവരങ്ങള്‍ക്ക്- cap.mgu.ac.in/ugpcap2026/





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions