കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള (ഐ​എം​കെ), സി​എ​സ്എ​സ് സ്കീ​മി​ൽ ന​ട​ത്തു​ന്ന വി​വി​ധ എം​ബി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് 2026- 2028 ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് 31നു ​രാ​വി​ലെ 11 മു​ത​ൽ, കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ് ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2021 & 2022 അ​ഡ്മി​ഷ​ൻ), ജ​നു​വ​രി 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 01 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‍​സി, ബി​കോം ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​ഡി​സ്‌​സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ/ വൈ​വ​വോ​സി പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ജി​യോ​ള​ജി​യു​ടെ ജൂ​ലൈ 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ/​ഡി​സ്‌​സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, 29, 30 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

27 ന് ​സ​നാ​ത​ന ധ​ർ​മ്മ കോ​ള​ജ്, സ​നാ​ത​ന​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ്, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​ക​ൾ 2026 28 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലോ പ​രീ​ക്ഷാ തീ​യ​തി​യി​ലോ മാ​റ്റ​മി​ല്ല.

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി പ​രീ​ക്ഷ​യി​ൽ കൊ​ല്ലം, ആ​യൂ​ർ മാ​ർ​ത്തോ​മ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്താ​നി​രു​ന്ന ജൂ​ലൈ 27, 28, 29 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 28, 29, 30 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

27, 28 തീ​യ​തി​ക​ളി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി പോ​ളി​മ​ർ കെ​മി​സ്ട്രി, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, 29 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

27ന് ​ന​ങ്ങി​യാ​ർ​കു​ള​ങ്ങ​ര ടി. ​കെ. മാ​ധ​വ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി (ന്യൂ​ജെ​ൻ), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 31 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഏ​പ്രി​ൽ 2026 കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, 29 എ​ന്നീ തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (241), ജൂ​ൺ 2026 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 31 ന് ​കാ​ര്യ​വ​ട്ടം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് 13 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം വൈ​വ​വോ​സി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് (2008 സ്കീം), ​ഡി​സം​ബ​ർ 2024 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2026 ജൂ​ലൈ 24, 25 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ. ​ജെ. VII സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം) ​ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 28 മു​ത​ൽ 30 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ. ​ജെ. VII സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.