മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസില്‍ എംഎ ജന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം 28ന് രാവിലെ 10.30ന് കണ്‍വേര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിന്റെ ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് [email protected] ഫോണ്‍-9747244873
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ 4 സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ എത്തിച്ചേരുക. 94963 22062/[email protected]
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ആക്ച്യൂരിയല്‍ സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്) (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്കകും ഓഗസ്റ്റ് 7 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ-മ്യൂസിക്-വീണ, വയലിന്‍, മൃദംഗം, മദ്ദളം, വോക്കല്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ് ചെണ്ട (2024 അഡ്മിഷന്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ സ്‌പെഷ്യല്‍ അപ്പിയറന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎ മലയാളം (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് (ബ്രാഞ്ച്-10) (എ) ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് (ബ്രാഞ്ച്-10) (ഡി) ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബിപിഇഎസ് (നാുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎ ഡെവലപ് മെന്റ് ഇക്കണോമിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍/2023, 2022, 2021, 2020 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എംഎ തമിഴ് പിജി സിഎസ്എസ് (2024 അഡ്മിഷന്‍ റെഗുലര്‍ /2023, 2022, 2021, 2020, 2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രാബയോളജി (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപപിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മെയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30, 31 തീയതികളിലായി അമലഗിരി ബികെ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) മെയ് 2026ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 28നു പത്തനംതിട്ട, സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎ (സിഎസ്എസ് -2025 അഡ്മിഷന്‍ റെഗുലര്‍ / 2024 അഡ്മിഷന്‍ ഇപ്രൂവ്‌മെന്റ്/ 2020-2024 അഡ്മിഷന്‍സ് റീ-അപ്പിയറന്‍സ്/ 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്സി ചാന്‍സ്) ഡിഗ്രി മെയ് 2026- ന്റെ മ്യൂസിക് വോക്കല്‍, കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2026 ഓഗസ്റ്റ് 4 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്ല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എം ആര്‍ക് (2025 അഡ്മിഷന്‍ റഗുലര്‍ 2024 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഓഗസ്റ്റ് 14 മുതല്‍ നടക്കും. ഓഗസ്റ്റ് 1 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഓഗസ്റ്റ് 3 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഓഗസ്റ്റ് 4 വരെയും അപേക്ഷ സ്വീകരിക്കും.
എംജിയു ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ് 29 വരെ
കേരള ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു സെ പരീക്ഷ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മഹാത്മാഗാന്ധി സര്‍വകലാശാലയുടെ 2026-27 അധ്യയന വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29 വൈകുന്നേരം 5 വരെ ദീര്‍ഘിപ്പിച്ചു.
സപ്ലിമെന്ററി അലോട്‌മെന്റ് 31നു പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് ഒന്നിനകം ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions