എം​എ/​എം​എ​സ്‍​സി/ എം​ടെ​ക്/​എം​കോം/​എം​എ​ഡ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 10 ന് ​രാ​വി​ലെ 11 ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ലാ​യി ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം നി​ശ്ച​യി​ച്ച സ​മ​യ​ത്ത് അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചും, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​ള്ള ലി​ങ്ക്-
https://admissions.keralauniversity.ac.in/css2026/. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 0471 2308328, മൊ​ബൈ​ൽ : 9188524612, ഇ-​മെ​യി​ൽ : [email protected].

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ര​ണ്ടാം  വ​ർ​ഷ ബി​ടെ​ക് കോ​ഴ്‌​സു​ക​ളി​ലെ (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്) ഒ​ഴി​വു​ള്ള ​ലാ​റ്റ​റ​ൽ എ​ൻ​ട്രി ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്‌​മി​ഷ​ൻ 13 ന് 10 ​ന് മു​ത​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്തും. LET യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9995142426, 9388011160, 9447125125.

ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്‌​സു​ക​ളി​ലെ(​ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്) ഒ​ഴി​വു​ള്ള​സീ​റ്റു​ക​ളി​ലേ​ക്ക് KEAM 2026 യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ഡ്‌​മി​ഷ​ൻ 13 ന് ​രാ​വി​ലെ 10ന് ​മു​ത​ൽ കോ​ള​ജ് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്തും. അ​തേ ദി​വ​സം ത​ന്നെ ഒ​ഴി​വു​ള്ള NRI (NON KEAM) സീ​റ്റു​ക​ളി​ലേ​ക്കും അ​ഡ്‌​മി​ഷ​ൻ ന​ട​ക്കും. ഫോ​ൺ: 9995142426, 9388011160, 9447125125.

പ​രീ​ക്ഷാ​ഫ​ലം

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‍​സി, ബി​കോം (സ​പ്ലി​മെ​ന്‍റ​റി – 2021– 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013 & 2017 – 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ A2 (Deutsch A2) ഹ്ര​സ്വ​കാ​ല കോ​ഴ്സി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : പ്ല​സ്‌​ടു & ജ​ർ​മ്മ​ൻ A1/ത​ത്തു​ല്യ യോ​ഗ്യ​ത, കോ​ഴ്സ് ഫീ​സ് : 9000/-, കാ​ല​യ​ള​വ് : 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം), സ​മ​യം : 7.30 am - 9.00 am (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ), ആ​കെ സീ​റ്റു​ക​ൾ : 30, മി​നി​മം അ​പേ​ക്ഷ​ക​ൾ : 10, അ​പേ​ക്ഷാ ഫീ​സ് 105/- രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105/- (തു​ക യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ഷ് കൗ​ണ്ട​റി​ലോ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ അ​ട​യ്ക്കാ​വു​ന്ന​താ​ണ്).
അ​പേ​ക്ഷാ​ഫോം ജ​ർ​മ്മ​ൻ വി​ഭാ​ഗ​ത്തി​ന്റെ (University) വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം ( https://keralauniversity.ac.in/german ). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 31 ന് ​വൈ​കു​ന്നേ​രം നാ​ലി​നു
മു​മ്പാ​യി പാ​ള​യം ക്യാ​മ്പ​സി​ലെ സെ​ന​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്ട്‍​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351), ജൂ​ലൈ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ജോ​ബ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക https://www.keralauniversity.ac.in/jobs.