എംജി യൂണിവേഴ്‌സിറ്റി കാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്‌നോളജിയില്‍ എംഎസ്‌സി ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (എസ്‌സി - 1, ഓപ്പണ്‍ - 1) 18, 19 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബോട്ടണിയിലോ ബോട്ടണി-ബയോടെക്‌നോളജിയിലോ (ഡബിള്‍ മെയിന്‍) ഉള്ള ബിരുദമാണ് യോഗ്യത. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്‍വെര്‍ജന്‍സ് അക്കാഡെമിയ കോംപ്ലക്‌സിലെ റൂം നം: 505ല്‍ നേരിട്ട് എത്തിച്ചേരണം. ഫോണ്‍-8547537541, 9497664697.
പാശ്ചാത്യ സംഗീത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയും തിരുനക്കര ബീഥോവന്‍സ് അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സും സംയുക്തമായി നടത്തുന്ന പാശ്ചാത്യ സംഗീതം സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാല അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. അഡ്മിഷനുമായി ഡയറക്ടര്‍, ബീഥോവന്‍സ് അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്, ചില്‍ഡ്രന്‍സ് ലൈബ്രറി, തിരുനക്കര ടെമ്പിള്‍ റോഡ്, കോട്ടയം-1 എന്ന വിലാസത്തിലോ 7034563004, 8606556122 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. ഇമെയില്‍: [email protected], വെബ്‌സൈറ്റ്- beethovensacademy.com.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 14 മുതല്‍ നടക്കും. സെപ്റ്റംബര്‍ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര്‍ 2 വരെയും സൂപ്പര്‍ ഫൈനോടുകൂടി സെപ്റ്റംബര്‍ 3 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് വോക്കല്‍ (സിബിസിഎസ്) (2019-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 17 മുതല്‍ തൃപ്പുണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ സിറിയക് (സിഎസ്എസ്) പരൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions