എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസിലെ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (എംപിഇഎസ്) പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2026 നാളെ രാവിലെ 7.30-ന് പഠനവകുപ്പില്‍ നടക്കും. ക്യാറ്റ് 2026-27 യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. അന്നേ ദിവസം തന്നെ കായികക്ഷമതാ പരീക്ഷയും ഉണ്ടായിരിക്കും. 0481-2733377. വെബ്‌സൈറ്റ് spess.mgu.ac.in/admission
എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബാച്ചിലര്‍ ഓഫ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (ഓണേഴ്‌സ്) (ബിപിഇഎസ്), ബാച്ചിലര്‍ ഓഫ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് നാളെ രാവിലെ 7.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് രസീത്, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം പഠന വകുപ്പില്‍ നേരിട്ട് ഹാജരാകുക. 0481-2733377. വെബ്‌സൈറ്റ് spess.mgu.ac.in/admission
അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനം
എംജി സര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തേക്ക് (2027 ഏപ്രില്‍ 15 വരെ) അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. ഹിന്ദി (ലാറ്റിന്‍/ആംഗ്ലോ ഇന്ത്യന്‍), ഹിസ്റ്ററി (ഇഡബ്ല്യുഎസ്), മാത്തമാറ്റിക്‌സ് (എസ്‌സി), മൈക്രോബയോളജി, ബയോടെക്‌നോളജി (കേള്‍വിപരിമിതര്‍), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (വിശ്വകര്‍മ്മ), ഫിസിക്‌സ് (ലാറ്റിന്‍/ആംഗ്ലോ ഇന്ത്യന്‍) എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. യോഗ്യതയും പ്രായപരിധിയും യുജിസി നിബന്ധനകള്‍ പ്രകാരമായിരിക്കും. പ്രതിമാസം 40,000 രൂപ സമാഹൃത വേതനം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വിജ്ഞാപനം വന്ന് 10 ദിവസത്തിനകം ഇമെയില്‍ മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.mgu.ac.in സന്ദര്‍ശിക്കുക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions