എംജി സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ എം.എ. മലയാളം പ്രോഗ്രാമിന് ഓപ്പൺ കാറ്റഗറിയിൽ മൂന്ന് ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഏഴിന് രാവിലെ 11ന് സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തേണ്ടതാണ്.
പരീക്ഷാതീയതി
ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷന്റെ കീഴിലുള്ള ഒന്നാം സെമസ്റ്റർ യു.ജി. എക്സിക്യൂട്ടീവ് പ്രോഗ്രാം പരീക്ഷകൾ ഏഴിന് ആരംഭിക്കും. ഹാൾ ടിക്കറ്റ് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലും, സ്റ്റുഡന്റ്സ് പ്രൊഫൈലിലും ലഭ്യമാണ്.
വൈവ വോസി
പത്താം സെമസ്റ്റർ പഞ്ചവത്സര ബിഎ, ബിബിഎ , ബികോം ,എൽഎൽബി (ഓണേഴ്‌സ് ) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 14 മുതൽ 16 വരെ അതാത് ലോ കോളജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതൽ 2016 വരെ അഡ്മിഷന്‍ മേഴ്‌സി ചാൻസ്, 2013 അഡ്മിഷന്‍ അവസാന മേഴ്‌സി ചാൻസ്) അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി സൈബർ ഫോറൻസിക് 2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014 മുതൽ 2017 വരെ അഡ്മിഷന്‍ മേഴ്‌സി ചാൻസ് പരീക്ഷകള്‍ക്ക് 29 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 01 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 05 വരെയും അപേക്ഷ സ്വീകരിക്കും
എട്ടാം സെമസ്റ്റര്‍ ബിഎച്ച്എം (2018, 2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷന്‍ മേഴ്‌സി ചാൻസ് പരീക്ഷകള്‍ക്ക് 18 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 23 വരെയും സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ 25 വരെയും അപേക്ഷ സ്വീകരിക്കും
നാലാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്‌മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാൻസ്) പരീക്ഷകൾ 25ന് ആരംഭിക്കും. 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 14 വരെയും സൂപ്പർ ഫൈനോടുകൂടി 15 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷ മാറ്റിവച്ചു
സെപ്റ്റംബർ 7ന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ പഞ്ചവത്സര എൽ.എൽ.ബി (1993 അഡ്മിഷന് മുൻപുള്ളവ / 1993-1997 അഡ്മിഷൻ ആനുവൽ സ്കീം) കോഴ്സുകളുടെ മൂന്ന്, നാല്, അഞ്ച് വർഷ അവസാന സ്പെഷൽ മെഴ്സി ചാൻസ് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയതയതികൾ പിന്നീട് പ്രഖ്യാപിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions