എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ സ്റ്റഡീസില്‍ എംഎ ജെന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന്, 11, 14 എന്നീ തീയതികളില്‍ രാവിലെ 10.30 ന് അസല്‍ രേഖകള്‍ സഹിതം കണ്‍വെര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിന്റെ ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഇമെയില്‍ [email protected], -8281541929.

എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസിലെ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രോഗ്രാമിലെ ഒഴിവുള്ള ഏഴു സീറ്റുകളിലേക്ക് (എസ്ടി - 1, എസ്‌സി- മൂന്ന്, മറ്റുള്ളവര്‍ മൂന്ന്) സ്‌പോട്ട് അഡ്മിഷന്‍ ഇന്നു നടക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 7.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. അന്ന് തന്നെ കായികക്ഷമതാ പരീക്ഷയും നടത്തുന്നതാണ്. 0481 2733377. വിശദവിവരങ്ങള്‍ക്ക് spess.mgu.ac.in/spot-admission-2026

എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദത്തില്‍ ജനറല്‍ വിഭാഗത്തിന് 50ശതമാനം, ഒബിസി വിഭാഗത്തിന് 47ശതമാനം, എസ്‌സി, എസ്ടി വിഭാഗത്തിന് പാസ് മാര്‍ക്കുമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മുന്‍പായി സര്‍വകലാശാല കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ നേരിട്ടെത്തേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 9496322062, 0481-2733374, ഇമെയില്‍:[email protected].

വൈവ വോസി

ഒന്നു മുതല്‍ നാലു വര്‍ഷ ബിപിറ്റി (അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2026 പരീക്ഷയുടെ വൈവ വോസി, പ്രാക്ടിക്കല്‍ പരക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ജൂലൈ 2026 പരീക്ഷകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നടക്കും.

പരീക്ഷാഫലം

മൂന്നും നാലും സെമസ്റ്റര്‍ എംഎ അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ 29ന് നടക്കുന്ന 2026-2027 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍