കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ മാരിടൈം ലോ വിഭാഗത്തില്‍ എംബിഎ, എല്‍എല്‍എം കോഴ്സുകളില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, മത്സ്യബന്ധന ക്ഷേമ നിധി ബോര്‍ഡ് നല്കുന്ന സാക്ഷ്യപത്രം, സംവരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റ് ഓഫീസില്‍ 21 ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0484 2275066, 9447263462.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions