കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/ സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അവസാന സ്പോട്ട് അലോട്ട്മെന്റ് 23 ബുധനാഴ്ച കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നടത്തും.
വിശദവിവരങ്ങൾക്ക് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക (https://admissions.keralauniversity.ac.in/fyugp2026). ഹെൽപ് ലൈൻ നമ്പർ: 8281883052
ബിരുദ പ്രവേശനം: സ്പോർട്സ് ക്വാട്ട സ്പോട്ട് അഡ്മിഷൻ 24 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലെയും ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതതു കോളേജുകളിൽ 24 വ്യാഴാഴ്ച നടത്തും. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക
https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ്ലൈൻ നമ്പർ: 8281883052.
പരീക്ഷാ രജിസ്ട്രേഷൻ
2026 ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന രണ്ടാം സെമസ്റ്റർ എംബിഎ ഫുൾടൈം/ട്രാവൽ & ടൂറിസം (റെഗുലർ - 2024 സ്കീം)/സപ്ലിമെന്ററി – 2020 സ്കീം), ഡിസാസ്റ്റർ മാനേജ്മെന്റ് - റെഗുലർ & സപ്ലിമെന്ററി - 2023 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ, ഒക്ടോബർ 2026 (സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2026 ജൂണിൽ നടത്തിയ എംടെക് കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് 2024 –2026 (സിഎസ്എസ്, കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 2026 ഒക്ടോബർ ഒന്നുവരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 2026 സെപ്റ്റംബർ 23, 24 തീയതികളിൽ അതത് കോളജുകളിൽ വച്ച് നടത്തും.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഡാൻസ് (കേരളനടനം) പരീക്ഷയുടെ പ്രാക്ടിക്കൽ 22, 23 തീയതികളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബി.കോം സെപ്റ്റംബർ 2026 (സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ, മേഴ്സി ചാൻസ് - 2014 - 2016 അഡ്മിഷൻ) പരീക്ഷയുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബി.കോം (മേഴ്സി ചാൻസ് - 2010, 2011, 2012 അഡ്മിഷൻ) ജൂലൈ 2026 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
എം. പി. മുഹമ്മദ് ഷബീർ (കൊമേഴ്സ്), വീണ എസ്. കുമാർ (ഹിന്ദി), ശ്രീമതി. സാംഗിലി കൃഷ്ണ (സൈക്കോളജി) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
നാഷണൽ കോൺഫറൻസ്
അറബിക് വിഭാഗം 2027 ജനുവരി 5, 6, 7 തീയതികളിൽ "ഇന്ത്യയിലെ അറബിക് പഠനമേഖലയിൽ ഷാ വലിയുല്ലാഹ് അൽ-ദഹ്ലവിയുടെ കുടുംബത്തിന്റെ സംഭാവനകൾ" എന്ന വിഷയത്തെ അധികരിച്ചു നാഷണൽ കോൺഫറൻസ് നടത്തും. റിസർച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 15 ന് മുമ്പായി പ്രബന്ധസംക്ഷിപ്തം [email protected] എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 7907655218.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions