കൊച്ചി: സിംബയോസിസ് ഇന്റർനാഷണൽ (ഡീംഡ് യൂണിവേഴ്സിറ്റി) ദേശീയതല പ്രവേശനപരീക്ഷയായ സിംബയോസിസ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2026നുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. നവംബർ 25 വരെ അപേക്ഷിക്കാം. ഡിസംബർ 13, 19, 26 തീയതികളിലായി രാജ്യത്തെ 79 നഗരങ്ങളിലായി പരീക്ഷ നടക്കും.
ഫലം 2027 ജനുവരി 12ന് പ്രഖ്യാപിക്കും.
അംഗീകൃത സർവകലാശാലയിൽനിന്നോ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽനിന്നോ 50 ശതമാനത്തിൽ കുറയാതെ മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതിയാകും. തെറ്റായ ഉത്തരങ്ങൾക്ക് 25 ശതമാനം നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions