മ​ല​പ്പു​റം പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​റി​ൽ - ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ, ഫൈ​ൻ ആ​ർ​ട്സ്, പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. എ​ൻ​സി​ടി​ഇ / കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നി​ബ​ന്ധ​ന​ക​ള​നു​സ​രി​ച്ച് യോ​ഗ്യ​രാ​യ​വ​ർ 25ന് ​രാ​വി​ലെ 10.30ന് ​അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9446769191, 9447641287.

 അം​ഗീ​കാ​രം റ​ദ്ദാ​ക്കി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2011 - 12 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രു​ന്ന ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം കോ​ളേ​ജ് മാ​നേ​ജ​മെ​ന്‍റി​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2021 - 22 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ റ​ദ്ദ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി.

 ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​വോ​ക് (CBCSS V UG - 2023 പ്ര​വേ​ശ​നം) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​ർ (എ​ൻ​സി​സി / സ്പോ​ർ​ട്സ് / ആ​ർ​ട്സ്) അ​പേ​ക്ഷ പ​രീ​ക്ഷാ ഭ​വ​നി​ലെ അ​ത​ത് ബ്രാ​ഞ്ചു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി മേ​യ് 25. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

 പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ൺ 17ന് ​തു​ട​ങ്ങും. കേ​ന്ദ്രം : ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കംപ്യൂട്ട​ർ സ​യ​ൻ​സ് (സി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള - പു​രു​ഷ, വ​നി​താ സ്വി​മ്മിം​ഗ് ട്രെ​യി​ന​ർ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 40 വ​യ​സ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും). വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സ​ത്തി​ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.