കാലിക്കട്ട് സര്‍വകലാശാലയുടെ മണ്ണാര്‍ക്കാട്ടുള്ള സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ടെക്നോളജിയില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. പാനല്‍ തയാറാക്കുന്നതിനായി യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ ജൂണ്‍ പത്തിനകം ബയോഡാറ്റ സമര്‍പ്പിക്കണം. ഇമെയില്‍: [email protected] ഫോണ്‍: 9495888922.
ഐടിഎസ്ആറില്‍ ബിരുദപഠനം;പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലയുടെ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചില്‍ (ഐടിഎസ്ആര്‍.) നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബിഎ സോഷ്യോളജി, ബികോം എന്നീ ഹോണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ആകെ സീറ്റ്: 65. അപേക്ഷകര്‍ പ്ലസ്ടു ജയിച്ചിരിക്കണം. അപേക്ഷാഫോം ചെതലയത്തുള്ള ഐടിഎസ്ആര്‍ ഓഫീസിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 20 വരെ ഡയറക്ടര്‍ ഐടിഎസ്ആര്‍, ചെതലയം പിഒ, സുല്‍ത്താന്‍ബത്തേരി, വയനാട് 673592 എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 9645598986, 9744013474, 9744380418, 9048607115.
ടൈംടേബിള്‍
ഒമ്പതാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് (2020 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2025 പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 17ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷ ജൂണ്‍ 24ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയഫലം
നവംബര്‍ 2025-ല്‍ നടത്തിയ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ റഗുലര്‍ ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍ സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എംഎ ഫോക്ലോര് പ്രവേശനം
കാലിക്കട്ട് സര്‍വകലാശാല ഫോക്ലോര് പഠനവകുപ്പില്‍ എംഎ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ കൂടിക്കാഴ്ച നടക്കും. പ്രവേശന പരീക്ഷ എഴുതിയവര്‍ പരീക്ഷാഹാള്ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി രാവിലെ പത്തിന് പഠനവകുപ്പില്‍ ഹാജരാകണം. രജിസ്റ്റര്‍ നമ്പര്‍ 530001 മുതല്‍ 530037 വരെയുള്ളവര്‍ ജൂണ്‍ നാലിനും 530038 മുതല്‍ 530073 വരെയുള്ളവര്‍ ജൂണ്‍ അഞ്ചിനുമാണ് ഹാജരാകേണ്ടത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions