കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 5-ന് രാവിലെ 11.00 ന് സെന്ററിൽ ഹാജരാകണം. ഫോൺ : 0494 2400540, 9895843272.
കാലിക്കട്ട് സർവകലാശാലാ കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ 2026 - 27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിലേക്ക് ഹിന്ദി, ജോഗ്രഫി വിഷയങ്ങളിലായി ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രഫസർമാരെ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത യുജിസി മാനദണ്ഡപ്രകാരം. ഒക്ടോബർ ഏഴിന് രാവിലെ 11 ന് സർവകലാശാലാ കാമ്പസിലെ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകണം.
പ്രോജക്ട് സമർപ്പിക്കണം
എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജ് / വിദൂര വിഭാഗത്തിലെ 2017, 2018 പ്രവേശനം വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎസ് സി. മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലീഷ്, ബിഎ ഫംഗ്ഷണൽ ഇംഗ്ലീഷ്, ബിഎ. സോഷ്യോളജി, ബിഎ മലയാളം, ബിഎ ഇക്കണോമിക്സ്, ബിഎ. അറബിക്ക് (സിബിസിഎസ്എസ്. - യുജി) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് ഒക്ടോബർ 09 വരെ സമർപ്പിക്കാം. കേന്ദ്രം : സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കട്ട് സർവകലാശാലാ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് - എംഎസ് സി. ഫിസിക്സ്, എംഎസ് സി. കെമിസ്ട്രി, എംഎ. ഡെവലപ്മെന്റ് സ്റ്റഡീസ് ( സിസിഎസ്എസ്. - 2021, 2022 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. രണ്ടാം സെമസ്റ്റർ എംഎസ് സി സുവോളജി, എംഎ പൊളിറ്റിക്കൽ സയൻസ് (സിസിഎസഎസ്. - 2025 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions