കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്കോ അല്ലെങ്കിൽ പകരം നിയമനം നടക്കുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ നിലവിലെ നിയമന വ്യവസ്ഥകൾ പാലിച്ച് കൊണ്ടായിരിക്കും നിയമനം. യോഗ്യത : ഫസ്റ്റ് ക്ലാസ്സ് മാർക്കോട് കൂടിയ എം സി എ / എംഎസ് സി കംപ്യൂട്ടർ സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12 ന് ലെ 10.30 ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം. സംശയ നിവാരണത്തിനായി 0497-2784535 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം -കൂടിക്കാഴ്ച
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം കാമ്പസിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 13ന് രാവിലെ 11 ന് നീലേശ്വരം പാലാത്തടത്തുള്ള കാമ്പസ് ഓഫീസിൽ വെച്ച് നടത്തുന്നതാണ്.
പ്രായം : 18 നും 40 നും മധ്യേ നിയമാനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും, യോഗ്യത :എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. എൻ.റ്റി.സി ഇലക്ട്രിക്കൽ/വയർമാൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വയർമാൻ ലൈസൻസ്. വയർമാൻ / ഇലക്ട്രീഷ്യൻ ആയി രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9526900114 എന്ന നമ്പറിൽ ബന്ധപ്പെടുക
പരീക്ഷ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എഫ് വൈ യു ജി പ്രോഗ്രാമുകളുടെ (2025 അഡ്മിഷൻ- റെഗുലർ / 2024 അഡ്മിഷൻ-ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി ) നവംബർ 2026 പരീക്ഷയുമായി ബന്ധപ്പെട്ട സ്റ്റുഡന്റ് രജിസ്ട്രേഷൻ 12 മുതൽ 17 വരെ നടത്താം. ഫീസ് അടക്കുവാനുള്ള തീയതി 22 മുതൽ 27 വരെ. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിഷ്വൽ ആർട്സ് ആൻഡ് ഡിസൈൻ ഡിപ്ലോമ, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ലാസ്യ കോളേജുമായി ബന്ധപ്പെടുക. ഫോൺ: +91-9847260010. +91-4972800976; [email protected]





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions