ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ ടെ​ലി​ഫോ​ൺ ടെ​ക്നീ​ഷ്യ​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വ്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. പ്രീ​ഡി​ഗ്രി / പ്ല​സ് ടു / ​ത​ത്തു​ല്യ യോ​ഗ്യ​ത​യും ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ ഡി​പ്ലോ​മ​യും ഇ​ന്‍റ​ർ​നെ​റ്റ് / ഇ​മെ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ​യും പാ​സാ​യി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. EPBX, FAX എ​ന്നി​വ​യു​ടെ പ​രി​പാ​ല​ന​ത്തി​ലും ഓ​പ്പ​റേ​റ്റിം​ഗി​ലും മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ർ​ബ​ന്ധം. അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 2026 ജ​നു​വ​രി ഒ​ന്നി​ന് 50 വ​യ​സി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. 16,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വേ​ത​നം. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്: www.kannuruniversity.ac.in

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

എ​ഫ്‌​വൈ​യു​ജി​പി വി​ദ്യാ​ർ​ഥി​ക​ളു​ടെ (2024 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2025 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. റി​സ​ൾ​ട്ട് മെ​മ്മോ ഇ-​മെ​യി​ൽ മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി.്ജി ​ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2025 പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ ഈ ​മാ​സം 11 മു​ത​ൽ 13 വ​രെ​യും പി​ഴ​യോ​ടു​കൂ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യൂ​ക്കേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ യോ​ഗ അ​പേ​ക്ഷ തീ​യ​തി 31 വ​രെ നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യു​ക്കേ​ഷ​ൻ (PGDYE), സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ യോ​ഗ എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.admission.kannuruniversity.ac.in) മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 0497-2766388, 0497-2715227 E-mail id: [email protected]

പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള താ​വ​ക്ക​ര മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും സി​എം എ​സ് മാ​ങ്ങാ​ട്ടു​പ​റ​മ്പ് സെ​ന്‍റ​റി​ലും എം​ബി​എ സെ​ന്‍റ​ർ നീ​ലേ​ശ്വ​ര​ത്തും എം​ബി​എ കോ​ഴ്സി​ന് (2026-27 പ്ര​വേ​ശ​നം) ഏ​താ​നും എ​സ്‌​സി, എ​സ്ടി, സം​വ​ര​ണ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ 10ന് ​രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഹി​ന്ദി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ (നീ​ലേ​ശ്വ​രം കാ​മ്പ​സ്) എം​എ ഹി​ന്ദി പ്രോ​ഗ്രാ​മി​ന് എ​സ്‌​സി, എ​സ്ടി, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഹി​ന്ദി സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ് (50% ത്തി​ൽ കു​റ​യാ​തെ) ആ​യി BA/B.Sc/B.Com/ BBA ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നേ​രി​ട്ട് എ​ത്തി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8921288025 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ എം​എ​സ്‌​സി ജോ​ഗ്ര​ഫി പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റി​ലേ​ക്ക് 10 ന് ​സ്പോ​ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്നു. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം രാ​ലി​ലെ 11ന് ​പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447085046 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ പ​രി​സ്ഥി​തി പ​ഠ​ന വ​കു​പ്പി​ൽ എ​ഫ്‌​വൈ​ഐ​എം​പി ഇ​ൻ എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 10ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9946349800, 9995950671 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.