കണ്ണൂർ സർവകലാശാല നീലേശ്വരം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ പ്രവർത്തിക്കുന്ന എംബിഎ സെന്ററിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും 18-40 വയസുമുള്ള (പ്രായ പരിധിയിൽ നിയമാനുസൃതമായ വയസിളവ് ബാധകം ) ഇന്റർവ്യുവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 13ന് രാവിലെ 10.30 നു എംബിഎ സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകാം. ഫോൺ: 8547708849.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നവംബർ 23 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/ എൽഎൽഎം/ എംബിഎ/എംപിഇഎസ് (സിബിസിഎസ്എസ്- റെഗുലർ -2025 അഡ്മിഷൻ/ സപ്ലിമെന്ററി - 2024 ആൻഡ് 2023 അഡ്മിഷൻ), നവംബർ 2026 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ ടൈം ടേബിൾ
ഗവ. മോഡൽ ഡിഗ്രി കോളജ് റൂസ, തൃശിലേരിയിലെ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ എഫ്വൈയുജി പ്രോഗ്രാമുകളുടെ (2025 അഡ്മിഷൻ- റെഗുലർ) നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റ൪ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രായോഗിക പരീക്ഷ
കണ്ണൂർ സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈ സേഷന് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീന് ലേണിംഗ് പ്രോഗ്രാമിൻരെ ഒമ്പതാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2026 പ്രായോഗിക പരീക്ഷകള്‍ നവംബർ 10, 12 തീയതികളിലായി, കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്‍സ് കോളജിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണ്ണയം/വൈവ-വോസി
കണ്ണൂർ സർവകലാശാലയിലെ അഫീലിയേറ്റഡ് കോളജുകളിലെയും, സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2026, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം / വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
എംഎ ഇക്കണോമിക്സ് / ഡവലപ്മെന്റ് ഇക്കണോമിക്സ്/അപ്ലൈഡ്
ഇക്കണോമിക്സ് - നവംബർ 20.
എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് - നവംബർ 18.
എംഎ സോഷ്യൽ ആൻട്രപ്രർണർഷിപ്പ് ആൻഡ് ഡവലപ്മെന്റ് - നവംബർ 18





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions