2025 ജൂണിലെ നോട്ടിഫിക്കേഷൻ പ്രകാരം നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് പ്രീവിയസ്, ഫൈനൽ - മേഴ്സിചാൻസ് (വിദൂരവിദ്യാഭ്യാസം – 2002 – 2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബിഎസ്സി(സിബിസിഎസ്എസ്) ഡിസംബർ 2025 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 15 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. II സെക്ഷനിൽ ഹാജരാകണം.
ഗസ്റ്റ് അധ്യാപകർ; അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാലയിലെ ഇംഗ്ലീഷ് പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക പാനൽ (Hourly basis) തയാറാക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിച്ചു. നിയമനം യുജിസി മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ 20 നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയയ്ക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions