2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി – 2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി– 2020 - 2023 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 19 മു​ത​ൽ 26 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ. III വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. MPES , BPEd (4 yr ) Innovative കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ
(LNCPE), കാ​ര്യ​വ​ട്ടം, തി​രു​വ​ന​ന്ത​പു​രം ന​ട​ത്തു​ന്ന MPES , BPEd (4 yr ) Innovative കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്‌​മി​ഷ​ന് വേ​ണ്ടി 20.05.2026 മു​ത​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP, ജൂ​ൺ 2026 (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി 16 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു. പു​തു​ക്കി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.