പ​ത്താം സെ​മെ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി. (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി മേ​യ് 2026 ) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 29 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കം​ബൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് , മൂ​ന്ന് സെ​മ​സ്റ്റ​ർ ബി ​ടെ​ക് (2000 -2014 അ​ഡ്മി​ഷ​ൻ ) മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

പു​നഃ​പ്ര​വേ​ശ​നം അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത ബി​എ​ഡ് കോ​ള​ജു​ക​ൾ , സെ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2026-27 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ, ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​വും, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോ​മി​ന്‍റെ ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്കും മൂ​ന്നു​വ​ർ​ഷ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ന്‍റെ മൂ​ന്ന്, അ​ഞ്ച്, സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കും ബി​എ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ന്‍റെ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്പ​ത് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്കും പു​ന​പ്ര​വേ​ശ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2026 ജൂ​ൺ 19 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. (www.kannuruniversity.ac.in- certificate portal).വി​ദ്യാ​ർ​ഥി​ക​ൾ പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​വ​രം തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ അ​താ​തു കോ​ള​ജു​ക​ളെ അ​റി​യി​ക്ക​ണം.

ഹാ​ൾ ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി (എ​ഫ്‌​വൈ​ഐ​എം​പി) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് (പ്രൊ​വി​ഷ​ണ​ൽ), നോ​മി​ന​ൽ റോ​ൾ എ​ന്നി​വ കെ-​റീ​പ്പ് ലോ​ഗി​നി​ലും, കെ-​റീ​പ്പ് മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​ണ്.

സോ​ഫ്റ്റ് സ്കി​ൽ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് മോ​ക് ഇ​ന്‍റ​ർ​വ്യു സൗ​ജ​ന്യ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും അ​സാ​പ് കേ​ര​ള​യും സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പി​എം ഉ​ഷ സ്കീ​മി​ൽ ഉ​ൾ​പ്പ​ടു​ത്തി 30 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സോ​ഫ്റ്റ് സ്കി​ൽ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് മോ​ക് ഇ​ന്‍റ​ർ​വ്യു സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. താ​വ​ക്ക​ര കാ​ന്പ​സി​ൽ 22 മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.18 നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും ഡി​ഗ്രി പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. https://forms.gle/izte5sSeLsWAa4Zr9 എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​ണ്. അ​പേ​ക്ഷ​ക​ൾ 19 വ​രെ സ്വീ​ക​രി​ക്കും. ഫോ​ൺ: 0497 2715243, 7907828369.

ആ​ന്ത്രോ​പ്പോ​ള​ജി പ​ഞ്ച​വ​ത്സ​ര കോ​ഴ്സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി​യ​മ്മാ​ൾ കാ​ന്പ​സി​ലെ ന​ര​വം​ശ​ശാ​സ്ത്ര വ​കു​പ്പി​ൽ ആ​ന്ത്ര​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സി​ൽ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സി​ന് ജൂ​ൺ 22 വ​രെ അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം പ​ഠി​ച്ചാ​ൽ ബി​എ ആ​ന്ത്രോ​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് ബി​രു​ദ​വും നാ​ലു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ബി ​എ ഓ​ണേ​ഴ്​സ് ബി​രു​ദ​വും അ​ല്ലെ​ങ്കി​ൽ ബി ​എ ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച് ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ന്ത്രോ​പ്പോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ല​ഭി​ക്കും. എ​ത്നോഗ്രാ​ഫി​ക് ഫീ​ൽ​ഡ് വ​ർ​ക്ക്, മീ​ഡി​യ ആ​ന്ത്രോപ്പോ​ള​ജി, എ​ത്നോ​ഗ്രാ​ഫി​ക് ഫി​ലിം നി​ർ​മാ​ണ പ​രി​ശീ​ല​നം, ഓ​ഡി​യോ വി​ഷ്വ​ൽ ആ​ന്ത്രോ​പ്പോ​ള​ജി, ഡാ​റ്റാ അ​നാ​ലി​സി​സ്, മ്യൂ​സി​യോ​ള​ജി, ബ​യോ​ള​ജി​ക്ക​ൽ ആ​ന്ത്രോ​പ്പോ​ള​ജി, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ ആ​ന്ത്രോ​പ്പോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക് ആ​ന്ത്രോ​പ്പോ​ളോ​ജി, പ​ങ്കാ​ളി​ത്ത വി​ക​സ​നം, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളും സാ​മൂ​ഹ്യ​നീ​തി​യും ആ​ന്ത്രോ​പ്പോ​ള​ജി ഓ​ഫ് ജ​ൻ​ഡ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ൻ​ഡ് എ​പ്പി​ഡ​മി​യോ​ള​ജി, മെ​ഡി​ക്ക​ൽ ആ​ന്ത്രോപ്പോ​ള​ജി എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ വി​വി​ധ സെ​മ​സ്റ്റ​റു​ക​ളി​ലാ​യി പ​ഠ​ന വി​ഷ​യ​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 0497-2766388, 7356948230.

തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ഒ​രു വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി ജൂ​ൺ 17 വ​രെ നീ​ട്ടി.

ബി​എ​ഡ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് ബി​എ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കും, ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന ജൂ​ൺ 30 വ​രെ നീ​ട്ടി. 
പ്രോ​സ്പെ​ക്ട​സ്, പു​തു​ക്കി​യ പ്ര​വേ​ശ​ന​ഷെ​ഡ്യൂ​ൾ എ​ന്നി​വ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ല്‍​പ്പ് ലൈ൯ ​ന​മ്പ​ർ : 0497 2766388, 7356948230, ഈ​മെ​യി​ൽ [email protected] വ​ഴി​യൊ വെ​ബ്സൈ​റ്റ് admissions.kannuruniversity.ac.in വ​ഴി​യോ ബ​ന്ധ​പ്പെ​ടാം.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സു​വോ​ള​ജി വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​ടി. മ​ഞ്ജു​ള പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സ് സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ൻ​പ് മു​ത​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും

പ്ര​വേ​ശ​ന പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ‍​ഠ​ന​വ​കു​പ്പു​ക​ൾ, സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​ജി, പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 20,21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ (admissions.kannuruniversity.ac.in) നി​ന്നും 17 മു​ത​ൽ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷ​യ​ക്ക് ഹാ​ജ​രാ​കു​ന്പോ​ൾ ഹാ​ൾ ടി​ക്ക​റ്റും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കൊ​ണ്ടു വ​രേ​ണ്ട​താ​ണ്.

സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക ബാ​ങ്കി​ൽ 625 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ​ക്കു കീ​ഴി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്താ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച നെ​റ്റ്/​പി​എ​ച്ച്ഡി സ്കോ​ള​ർ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ഇ​തി​ന​കം 625 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​മേ​ഴ്സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​ത്. കൊ​മേ​ഴ്സി​ൽ 119 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സി​ൽ 76 പേ​രും ഇം​ഗ്ലീ​ഷി​ൽ 71 പേ​രും മ​ല​യാ​ള​ത്തി​ൽ 56 പേ​രും ലൈ​ഫ് സ​യ​ൻ​സി​ൽ 41 പേ​രും ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ സ്വ​ശ്ര​യ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രു​ടെ കു​റ​വു പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക ബാ​ങ്കി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല​യ​ക്കു കീ​ഴി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന യു​ജി​സി, ചാ​ൻ​സ​ല​ർ, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് അ​ധ്യാ​പ​ക ബാ​ങ്ക് ആ​രം​ഭി​ച്ച​ത്. അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ള്ള സ്വ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക് നെ​റ്റ്/​പി​എ​ച്ച്ഡി സ്കോ​ള​ർ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​വു​ന്ന​താ​ണ്. അ​ധ്യാ​പ​ക ബാ​ങ്കി​ൽ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ ഇ​നി​യും അ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് https://hr.kannuruniversity.ac.in/FacultyDataBank/newRegistration.php എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.