2026 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ സോഷ്യോളജി (വിദൂരവിദ്യാഭ്യാസ വിഭാഗം) (സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 – 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 17 വരെ www.exams.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സിഎസ്എസ് സ്ട്രീമിൽ, എംബിഎ ജനറൽ (ഈവനിംഗ് - റെഗുലർ) (2026-28 ബാച്ച്) പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം.
ടൈംടേബിൾ
നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി), ജൂലൈ 2026 പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിഎ സി.ബി.സി.എസ്. ഏപ്രിൽ 2026 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 10 മുതൽ 17 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇജെ V സെക്ഷനിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്) ഏപ്രിൽ 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 2026 ജൂലൈ 10 മുതൽ 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റീവാലുവേഷൻ ഇജെ II സെക്ഷനിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
അറബിക് വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) 2026 ഓഗസ്റ്റിൽ ആരംഭിക്കുന്ന പതിനേഴാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് 6500/- രൂപ. കാലാവധി 6 മാസം. ഓൺലൈനായി അപേക്ഷിക്കുന്നതിനായി www.arabicku.in സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 20 തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 0471-2308846/ 9446827141.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions