ക​ണ്ണൂ​ർ: ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ) / ബി​എ എ​ൽ​എ​ൽ​ബി (സ​പ്ലി​മെ​ന്‍റ​റി 2016 - 2022 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി മേ​യ് 2026 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 10ന് ​വൈ​കു​ന്നേ​രം​അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ത​ത്സ​മ​യ പ്ര​വേ​ശ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് പ്രോ​ഗ്രാ​മി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പ് മേ​ധാ​വി മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9400582022, 9947111890 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എം​എ മ​ല​യാ​ളം : ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം ഡോ.​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ, എം​എ മ​ല​യാ​ളം പ്രോ​ഗ്രാ​മി​ൽ ഇ​ടി​ബി, മു​സ്‌​ലിം, എ​സ്‌​സി, എ​സ്ടി, എ​ൽ​സി എ​ന്നീ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10 ന് ​മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9400887801 , 9349852787 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എം​ബി​എ : ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള താ​വ​ക്ക​ര മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും, സി​എം​എ​സ് മാ​ങ്ങാ​ട്ടു​പ​റ​മ്പ സെ​ന്‍റ​റി​ലും എം​ബി​എ സെ​ന്‍റ​ർ നീ​ലേ​ശ്വ​ര​ത്തും എം​ബി​എ കോ​ഴ്സി​ന് (2026-27 പ്ര​വേ​ശ​നം) ഏ​താ​നും എ​സ്‌​സി, എ​സ്ടി സം​വ​ര​ണ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ നാ​ളെ രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ, താ​വ​ക്ക​ര കാ​മ്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എ​ത്തി​ച്ചേ​ര​ണം.

എ​ൽ​എ​ൽ​എം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ൽ​എ​ൽ​എം കോ​ഴ്സി​ൽ എ​സ്ടി, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ണ്ട്. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​യ​മ​ബി​രു​ദം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. നി​യ​മാ​നു​സൃ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ബാ​ധ​കം. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ര​ണ്ട് പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ വ​കു​പ്പ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എ​ൽ​എ​ൽ​ബി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി കോ​ഴ്സി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​രു​ദ​ധാ​രി ആ​യി​രി​ക്ക​ണം. നി​യ​മാ​നു​സൃ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ബാ​ധ​കം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​ണ്ട് പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ വ​കു​പ്പ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​എ​സ്‌​സി എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് : ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ പ​രി​സ്ഥി​തി പ​ഠ​ന വ​കു​പ്പി​ൽ എം​എ​സ്‌​സി എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 10.30ന് ​പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9946349800, 9995950671 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ശാ​ല കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ​ഡ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (https://admission.kannuruniversity.ac.in/) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് റാ​ങ്ക് ലി​സ്റ്റ് സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും [email protected] എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04972715227, 04972766389 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.