ബിആർക് (2012 സ്കീം - 2012 മുതൽ 2016 വരെ പ്രവേശനം) - മൂന്ന്, അഞ്ച് സെമസ്റ്റർ ജനുവരി 2026 ഒറ്റത്തവണ ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഒൻപതാം സെമസ്റ്റർ ജനുവരി 2026 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംഎ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ ( സിബിസിഎസ്എസ് - എസ്ഡിഇ - 2022 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
ഗസ്റ്റ് അധ്യാപ നിയമനം
തൃശൂർ കൊടുവായൂരുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ അസി. പ്രഫസർ ഇൻ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: 55 ശതമാനം മാർക്കോടുകൂടിയ എംഎഡ്, നെറ്റ്. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് ഉച്ചക്ക് രണ്ടിന് ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04923-252556, ഇ - മെയിൽ : [email protected] .
ലെയ്സൺ ഓഫീസർ അഭിമുഖം
ന്യൂഡൽഹിയിൽ ലെയ്സൺ ഓഫീസർ തസ്തികയിലേക്ക് (പാർട്ട് ടൈം ) കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 03-07-2026 തിയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം സെപ്റ്റംബർ 30 ന് നടക്കും. സമയം: രാവിലെ 10.30. കേന്ദ്രം : സർവകലാശാലാ ഭരണകാര്യാലയം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://www.uoc.ac.in/ .
സീറ്റൊഴിവ്
കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പ്രോജക്ട് മോഡ് പ്രോഗ്രാം ഇൻ പിജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 10-ന് രാവിലെ 11.00 ന് അനുബന്ധ രേഖകളുമായി പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് ഫോൺ : 8129544376, 04942407325.
മലപ്പുറം സിസിഎസ്ഐടിയിൽ സ്പോട്ട് അഡ്മിഷൻ
മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി. ) ബിസിഎ, ബിഎസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ. ), എംസിഎ പ്രോഗ്രാമുകൾക്ക് സ്പോട്ട് അഡ്മിഷൻ നേടാം. പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ അസൽ രേഖകൾ സഹിതം സെപ്റ്റംബർ 09-ന് സെന്ററിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9995450927, 9539682200.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions