ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രഫസര്‍ ഒഴിവുകള്‍

എംജി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്‌നോളജി, ഗ്രാജുവേറ്റ് സ്‌കൂള്‍, എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി, മൈക്രോബയോളജി, ബയോടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. സംവരണ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുജിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 70 വയസില്‍ കവിയരുത്. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലയുടെ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇ-മെയില്‍ മുഖേന 24നുള്ളില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: mgu.ac.in

ഹ്രസ്വകാല കോഴ്സുകള്‍

എംജി മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാര്‍ട്ട്ഫോണ്‍ വീഡിയോ എഡിറ്റിംഗ് കോഴ്സ് ഫോര്‍ ബിഗിനേഴ്സ്, പ്ലാന്റ് പ്രൊപ്പഗേഷന്‍ ടെക്‌നിക്സ് ആന്‍ഡ് നഴ്സറി മാനേജ്മെന്റ്, 14 ദിവസത്തെ പരിശീലന പരിപാടിയായ മാസ്റ്ററിംഗ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് എ 14 ഡേ ഇമ്മേഴ്സീവ് ജേര്‍ണി എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക്: mgu.ac.in

പരീക്ഷക്ക് അപേക്ഷിക്കാം

ഏഴാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2020- 22 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ക്ക് നവംബര്‍ രണ്ടു വരെ അപേക്ഷിക്കാം. നവംബര്‍ മൂന്ന്, നാല് തീയതി വരെ ഫൈന്‍, സൂപ്പര്‍ ഫൈന്‍ എന്നിവയോടെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

 ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഇന്‍ ലാംഗ്വേജസ് - ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സസ് (ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്), ഇന്റഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ്) (2022 അഡ്മിഷന്‍ റെഗുലര്‍, 2020- 2021 അ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2026 പരീക്ഷകള്‍ക്ക് നവംബര്‍ രണ്ട് വരെ അപേക്ഷിക്കാം. ഫൈനോടെ മൂന്നു വരെയും, സൂപ്പര്‍ ഫൈനോടെ നാലു വരെയും അപേക്ഷിക്കാം

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ സോഷ്യോളജി (2024 അഡ്മിഷന്‍ റെഗുലര്‍ 2019 2023 അഡ്മിഷന്‍സ് റീ-അപ്പീയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29നു മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ ഫിലോസഫി (2024 അഡ്മിഷന്‍ റെഗുലര്‍ 2019 2023 അഡ്മിഷന്‍സ് റീ-അപ്പീയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 നകം ഓണ്‍ലൈനായി അപേക്ഷിക്കാം