കാലിക്കട്ട് സർവകലാശാല 2026 - 27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രോഗ്രാം മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള കോളജ് ട്രാൻസ്ഫർ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുൾപ്പെട്ടവർ ഓഗസ്റ്റ് 20ന് വൈകീട്ട് നാലിന് മുൻപായി ട്രാൻസ്ഫർ നടപടികൾ പൂർത്തീകരിക്കണം. നിലവിലുള്ള കോളജ് ട്രാൻസ്ഫർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് കോളജ് ട്രാൻസ്ഫർ അപേക്ഷകരെ പരിഗണിക്കൂ. നിലവിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ കോളജ് ട്രാൻസ്ഫർ വഴി പ്രൊവിഷണൽ അഡ്മിഷൻ നേടിയവരെ ലേറ്റ് കോളജ് ട്രാൻസ്ഫറിനായി വീണ്ടും പരിഗണിക്കില്ല. ലേറ്റ് അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന കോളജ് ട്രാൻസ്ഫർ യാതൊരു കാരണവശാലും പിന്നീട് റദ്ദാക്കാൻ അനുവദിക്കുന്നതല്ല. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407152. ഇ-മെയിൽ: [email protected] .
17 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയിൽ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (പിജിഡിആർപി) പ്രവേശനത്തിന് പിഴയോടുകൂടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഓഗസ്റ്റ് 17 വരെ നീട്ടി. പിഴയോടുകൂടി ജനറല്‍ വിഭാഗത്തിന് 1030 രൂപയും എസ്‌സി / എസ്ടി വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2660600 ( SUVEGA), 0494 2407016, 2407017 ( DoA ), 0494 2407152, 0494 2407358 ( സൈക്കോളജി പഠനവകുപ്പ് ), ഇ-മെയിൽ : [email protected] .
എംഎ സോഷ്യോളജി സീറ്റൊഴിവ്
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ചുകൊണ്ട് പഠിക്കാവുന്ന എംഎ സോഷ്യോളജി പ്രോഗ്രാമിന് ഒന്പത് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 20ന് വൈകീട്ട് മൂന്ന് വരെ ഐടിഎസ്ആറിൽ ഹാജരായി പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്എസ്എൽസി, ക്യാപ് ഐഡി, ടിസി, കണ്ടക്ട്, തുല്യത (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോട് സൈസ് ഫോട്ടോ, എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9645598986, 6238143264, 9048607115.
എംഎസ്ഡബ്ല്യൂ സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിൽ എംഎസ്ഡബ്ല്യൂ പ്രോഗ്രാമിന് ഓപ്പൺ ( 2 ), സംവരണ സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9496344886.
എംസിഎ സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 17ന് ഉച്ചക്ക് രണ്ടിന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്‍ററിൽ ഹാജരാകണം. ഫോൺ: 9995450927, 9539682200.
എംസിഎ സ്പോട്ട് അഡ്മിഷൻ
പാലക്കാട് മണ്ണാർക്കാടുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. ഫോൺ: 9495888922, 8281485316.
ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ( 2007 പ്രവേശനം) തേർഡ് പ്രൊഫഷണൽ ബിഎഎംഎസ് സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ സെപ്റ്റംബർ 14ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ബിവോക് കോഴ്സ് രജിസ്‌ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ( സിയുഎഫ്‌വൈവിപി - 2026 പ്രവേശനം ) ബിവോക് നവംബർ 2026 റഗുലർ പരീക്ഷകളുടെ കോഴ്സ് രജിസ്‌ട്രേഷൻ ലിങ്ക് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ അഞ്ച് വരെ കോളജ് പോർട്ടലിൽ ലഭ്യമാകും.
പരീക്ഷാഅപേക്ഷ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (പിജിഡിആർപി - 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് 31 വരെയും 210 രൂപ പിഴയോടെ സെപ്റ്റംബർ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 17 മുതൽ ലഭ്യമാകും. പരീക്ഷ സെപ്റ്റംബർ ഒന്പതിന് തുടങ്ങും. കേന്ദ്രം: സൈക്കോളജി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (വിദൂരവിഭാഗം) എംഎ ഇക്കണോമിക്സ് (2021 പ്രവേശനം) ഏപ്രിൽ 2025, എംഎ ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഫിലോസഫി (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒന്ന് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - എസ്ഡിഇ) എംഎ അറബിക്ക് (2021 പ്രവേശനം) ഏപ്രിൽ 2025, (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി) എംഎസ്‌സി മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, കമ്പ്യൂട്ടർ സയൻസ്, എംഎ ഹിന്ദി, ഇക്കണോമിക്സ് ഏപ്രിൽ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ബിപിഎഡ് ( 2023, 2024, 2025 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മാറ്റിവച്ചു
18-ന് നടത്താനിരുന്ന "കാലിക്കട്ട് സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ 2026” മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് കായിക വിഭാഗം മേധാവി അറിയിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions