മേയ് 20 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ FYUGP, മെയ് 2026 (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ എംഎഡ് പ്രവേശനം - 2026
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/കെ യു സി റ്റി ഇ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (General/Reservation/Management/PWD ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/- (SC/ST വിഭാഗത്തിന് 500/-) രൂപയാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടയ്ക്കണം. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കണം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in)
ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 ( Whatsapp also), ഇ-മെയിൽ :
[email protected].
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിഎ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (റെഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജൂലൈയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എംബിഎൽ (ഈവനിംഗ് കോഴ്സ്) ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 02 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2026 ജൂണിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം – റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും150/- രൂപ പിഴയോടെ 28 വരെയും 400/- രൂപ പിഴയോടെ 30 വരെയുംഅപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 23 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇജെ VII സെക്ഷനിൽ
ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
റഷ്യൻ പഠന വകുപ്പ് 2026 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു / പ്രീഡിഗ്രി or ഹയർ ഡിഗ്രീസ്. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്സൈറ്റിലും ലഭിക്കും. അപേക്ഷാഫീസ് 150/- രൂപയും രജിസ്ട്രേഷൻ ഫീസ് 150/- രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2026 ജൂൺ 20 വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കും.
കേരളസർവകലാശാലയിലെ ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ B1 (Deutsch B1) ഷോർട്ട്ടേം കോഴ്സിനായി അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത : പ്ലസ്ടു & ജർമ്മൻ A2
(കേരള സർവകലാശാല), കോഴ്സ് ഫീസ് : 15000/, 120 മണിക്കൂർ, സമയം: 7.30 am - 9.00 am (തിങ്കൾ മുതൽ വെള്ളി), ആകെ സീറ്റുകൾ : 30, മിനിമം അപേക്ഷകൾ : 10, അപേക്ഷാ ഫീസ്: 105/- രൂപയും രജിസ്ട്രേഷൻ ഫീസ്: 105/- രൂപയുമാണ്. അപേക്ഷാഫോം ജർമ്മൻ വിഭാഗത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. (https://www.keralauniversity.ac.in/dept/dept-home). പൂരിപ്പിച്ച അപേക്ഷകൾ 30.05.2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി പാളയം ക്യാമ്പസിലെ സെനറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ജർമ്മൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions