കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിൽ 18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

 യൂജിസി - നെറ്റ് 2026 പരീക്ഷാ പരിശീലനം

കണ്ണൂർ: മാനവിക വിഷയങ്ങളിൽ യൂജിസി 2026 ജൂൺ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകും. താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടണം.

 ഒറ്റത്തവണ മേഴ്‌സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (സിസിഎസ് എസ്-2015 മുതൽ 2019 അഡ്മിഷൻ വരെ ഒറ്റത്തവണ മേഴ്‌സി ചാൻസ് സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഓപ്പൺ ഡിഫൻസ് 14ന്

 കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ കോമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന സുഹ്റ കൊവ്വമ്മൽ ഗവേഷണ വിദ്യാർഥി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിനുമേലുള്ള ഓപ്പൺ ഡിഫൻസ് 14ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസിന് മൂന്നു ദിവസം മുൻപ് മുതൽ ശ്രീനാരായണ കോളജ് കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിഎഡ്ബിരുദം(റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്)നവംബർ 2025 , ഒമ്പതാം സെമസ്റ്റർ ബിഎഎൽഎൽബി(റെഗുലർ) നവംബർ 2025, അഫിലിയേറ്റഡ് കോളജിലെ ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കംപൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ചുമതലയേറ്റു

കണ്ണൂർ: കണ്ണൂർ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറായി ബി.ജെ. പ്രദീപ് ചുമതലയേറ്റു. സംസ്ഥാനത്തെ സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസറാകുന്ന ആദ്യ കാഴ്ച പരിമിതനാണ് ഇദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ പ്രദീപ് കേരള സർവകലാശാലയിൽ നിന്ന് മാധ്യമ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും സിഡിറ്റിൽ നിന്ന് ഡെവലപ്മെന്‍റ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ റിപ്പോർട്ടർ, ബ്യൂറോ ചീഫ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.