രണ്ടാം സെമസ്റ്റർ എംഎ/എംകോം (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

അധ്യാപക ഒഴിവ്


കണ്ണൂർ സർവകലാശാല മാങ്ങാട്ട്പറമ്പ കാമ്പസിലുള്ള പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനോടൊപ്പം യുജിസി-നെറ്റ് അല്ലെങ്കിൽ ഡോക്ടറേറ്റ് ആണ് യോഗ്യത. ഓഗസ്റ്റ്11 ന് രാവിലെ 10.30 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിലാണ് അഭിമുഖം. ഫോൺ: 9946349800, 04972781043.

പ്രവേശനത്തിന് അവസരം

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ 2026-28 ബാച്ച് ബിഎഡ് കോഴ്സിലേക്ക് (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, നാച്ച്വറൽ സയൻസ്, മലയാളം, കൊമേഴ്‌സ് എന്നീ ഓപ്‌ഷനുകളിലായി) മുന്നോക്കകാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം (EWS) നിലവിൽ നാല് സീറ്റ് ഒഴിവുണ്ട്. മേൽ വിഭാഗത്തിൽ പെടുന്ന ബിഎ/ ബിഎസ്‌സി ഡിഗ്രിക്ക് 50 ശതമാനം കുറയാത്ത മാർക്കോ തത്തുല്യമായ ഒജിപിഎ/സിജിപിഎ ഉള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ രേഖകൾ സഹിതം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റൻറ് കോ ഓർഡിനേറ്റർ മുന്പാകെ ഹാജരാകേ ണ്ടതാണ്.


കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ 2026-28 ബാച്ച് ബിഎഡ് കൊമേഴ്‌സ് ഓപ്‌ഷനിൽ നിലവിൽ ജനറൽ മെരിറ്റിൽ നാല് സീറ്റ് ഒഴിവുണ്ട്. എംകോം ഡിഗ്രിക്ക് 50 ശതമാനം കുറയാത്ത മാർക്കോ തത്തുല്യമായ ഒജിപിഎ/സിജിപിഎ ഉള്ള യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ രേഖകൾ സഹിതം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റൻറ് കോ ഓർഡിനേറ്റർ മുന്പാകെ ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള എംബിഎ സെന്‍റർ നീലേശ്വരത്ത് എംബിഎ കോഴ്സിന് (2026-27 പ്രവേശനം) നിലവിലുള്ള എല്ലാ ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കെ മാറ്റ് ആവശ്യമില്ല. യോഗ്യതയുള്ളവർ എല്ലാ രേഖകളുമടക്കം ഏഴിന് രാവിലെ 10.30 ന് കണ്ണൂർ, താവക്കര കാമ്പസിലെ മാനേജ്മെന്‍റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യ മുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏഴിന് രാവിലെ 11.30 ന് വകുപ്പ് മേധാവിക്ക് മുന്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9744050979.

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ എക്കണോമിക്സ് ഡിപ്പാർട്മെന്‍റിൽ എംഎ ഇക്കണോമിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ഏഴിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്പാകെ ഹാജരാകേണ്ടതാണ് ഫോൺ: 9400337417

മങ്ങാട്ടുപറമ്പ് ഇക്കണോമിക്സ് ഡിപ്പാർട്മെന്‍റിൽ അഞ്ചുവർഷ ഇന്‍റഗ്രേറ്റ് ബിരുദാനന്തര ബിരുദം- ഇക്കണോമിക്സ് കോഴ്സിലേക്കുള്ള തത്സമയ പ്രവേശനത്തിന് യോഗ്യരായ വിദ്യാർഥികൾ ഏഴിന് രാവിലെ 10.30 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ സാമ്പത്തിക ശാസ്ത്ര പഠന വകുപ്പ് മേധാവിയുടെ മുന്നിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9400337417

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എംഎസ്‌സി എൻവയോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏഴിന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800, 9995950671 .

ഡോ. ജാനകി അമ്മാൾ കാമ്പസ്‌ പാലയാട് കണ്ണൂർ സർവകലാശാല അഞ്ചുവർഷ ഇന്‍റഗ്രേറ്റ് ബിരുദാനന്തര ബിരുദം-ഹിസ്റ്ററി കോഴ്സിന് എസ്‌സി-5, എസ്ടി-2 പിഡബ്ല്യുഡി 1 എന്നിങ്ങനെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏഴിന് തത്സമയ പ്രവേശനം നടക്കും. എസ്‌സി/എസ്ടി വിദ്യാർഥികളുടെ അഭാവത്തിൽ ഒഇസി കാറ്റഗറിയെ പരിഗണിക്കും.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോളജിക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആറിന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:7306130450.

കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പുകൾ ചേർന്ന് നടത്തുന്ന അഞ്ചുവർഷ ഇന്‍റഗ്രേറ്റഡ് മാത്തമാറ്റിക്സ് ബിരുദ പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട് യോഗ്യരായവർ (പ്ലസ് ടു വിനു മാത്തമാറ്റിക്സ് എടുത്തു പഠിച്ചു 50 ശതമാനം മാർക്കുള്ളവർ, എസ്‌സി, എസ്‌ടി വിഭാഗത്തിന് നിയമാനുസൃതമായ ഇളവുണ്ടായിരിക്കും) യോഗ്യത സെർട്ടിഫിക്കറ്റുമായി ഏഴിന് രാവിലെ 10 ന് മാത്തമാറ്റിക്സ് പഠനവകുപ്പ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9446477054.

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്‍റിലെ എംഎ മ്യൂസിക് പ്രോഗ്രാം 2026-28 വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആറിന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകുക. ഫോൺ: 0497-2806404 / 9562042439.

കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയനവർഷത്തെ ഒഴിവുള്ള എസ്ടി കാറ്റഗറി (1 ഒഴിവ്) , എസ്‌സി കാറ്റഗറി (1 ഒഴിവ്) എൽസി കാറ്റഗറി (1 ഒഴിവ്) സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അന്നേദിവസം രാവിലെ 10 ന് മാങ്ങാട്ടുപറമ്പ കാമ്പസിലെ പഠനവകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അഡ്മിഷൻ ടെസ്റ്റിന് ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാലയുടെ പാലയാട് നിയമ പഠന വകുപ്പിൽ 2026-28 വർ‌ഷത്തിലേക്കുള്ള എൽഎൽഎം കോഴ്സിന് ജനറൽ വിഭാഗം-1, ഈഴവ/തീയ്യ/ബില്ലവ-1, പട്ടികവർഗം-1 എന്നീ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഇന്നു രാവിലെ 10 ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 0490-2996500

കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ഇന്ന് നടത്തുന്നതാണ്. ബിരുദമാണ് യോഗ്യത. പ്രവേശനത്തിനായി എത്തുന്നതിന് മുമ്പ് നിർബന്ധമായും 9995588103 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതാണ്.