കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം – ​റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2020, 2021, 2022 & 2023
അ​ഡ്മി​ഷ​ൻ) 31 വ​രെ ക്ര​മീ​ക​രി​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പു​ന​ക്ര​മീ​ക​രി​ച്ച പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2024 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി/2020 സ്കീം – ​സ​പ്ലി​മെ​ന്‍റ​റി)/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (2023 സ്കീം - ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ഏ​പ്രി​ൽ 15 വ​രെ നീ​ട്ടി. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​നഃ​ശാ​സ്ത്ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 8075019568, 8547281985. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ - 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള്ള 2026-2027 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (അ​സ്സ​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​രും സ​ഹി​തം) ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം-34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ
ചെ​യ്യാം. ജീ​വ​ൻ​പ്ര​മാ​ൺ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് PPO No., ആ​ധാ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.