2026 ന​വം​ബ​ർ13​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദം (2020 മു​ത​ൽ 2023 വ​രെ അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

2026 ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​ബി​എ/ ബി​കോം ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി (2020-2023 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച്‌ അ​റ്റ​സ്റ്റു ചെ​യ്ത്, ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക്ക് 1.30 ന്(​വെ​ള്ളി - ര​ണ്ടി​ന്) ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ, മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ​സ്) ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ;ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗം 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു കീ​ഴി​ൽ വി​വി​ധ യു​ജി/​പി​ജി/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റ് ഔ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡി​സം​ബ​ർ ഏ​ഴി​ന് മു​ന്പ് സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.