കാലിക്കട്ട് സർവകലാശാലാ 2026 - 2027 അധ്യയന വർഷത്തെ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്‍റ്, ഇന്‍റലക്ച്വൽ ഡിസെബിലിറ്റി) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദീകരിച്ചു. അലോട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് ലോഗിനിൽ ലഭ്യമാണ്. ജൂൺ 22ന് വൈകുന്നേപം അഞ്ചു വരെ തിരുത്തൽ സൗകര്യം (മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഐഡി ഒഴികെ) ലഭ്യമാകും. വിദ്യാർഥികൾ ശരിയായ അക്കാദമിക് പാറ്റേണാണ് തെരഞ്ഞെടുത്തതെന്ന് ഉറപ്പാക്കണം. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. തിരുത്തലിന് ശ്രമിച്ചവർ പുതിയ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്തിട്ടില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താകും. പ്രസ്‌തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്‍റിന് ശേഷമേ ലഭ്യമാകൂ. പൂർത്തീകരിക്കാത്ത അപേക്ഷ അലോട്ട്മെന്‍റിന് പരിഗണിക്കില്ല. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മാർക്ക്, എൻസിഎൽ, ഇഡബ്ല്യൂഎസ് സംവരണ വിവരങ്ങൾ മുതലായവ കൃത്യമാണെന്നും എൻഎസ്എസ്, എൻസിസി വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ ബിരുദ പ്രോഗ്രാം കാലയളവിലുള്ളതാണെന്നും ഉറപ്പാക്കണം. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.

 റാങ്ക് ലിസ്റ്റ് പ്രസിദീകരിച്ചു

2026 - 2027 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാലാ പൊതുപ്രവേശന പരീക്ഷയിൽ (CU - CET 2026 ) ഉൾപ്പെട്ട പ്രോഗ്രാമുകളിൽ മൂല്യനിർണയം പൂർത്തിയായ വിവിധ പ്രോഗ്രാമുകളുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദീകരിച്ചു. ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) ലഭ്യമാണ്. ലിസ്റ്റിലുൾപ്പെട്ടവർക്ക് കാറ്റഗറി, ജനന തീയതി എന്നിവയിൽ തിരുത്തലുകളുണ്ടെങ്കിൽ ജൂൺ 22ന് രാവിലെ പത്തിന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അറിയിക്കണം. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മറ്റ് പ്രോഗ്രാമുകളുടെ റാങ്ക് ലിസ്റ്റ് വരും ദിവസങ്ങളിൽ പ്രസിദീകരിക്കും. ഫോണ്‍: 0494 2660600, 2407017, 2407016.

 വാക്ക് - ഇൻ - ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) പ്രിന്‍റിംഗ് ടെക്‌നോളജി വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് ജൂൺ 23ന് കോളജിൽ വച്ച് വാക് - ഇൻ - ഇന്‍റർവ്യൂ നടക്കും. ഒരൊഴിവാണുള്ളത്. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/.

 പരീക്ഷാഅപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്‌ടമായവർക്കുള്ള ഒന്ന് മുതൽ ആറ് വരെ സെമസ്റ്റർ എംസിഎ (2001 സ്‌കീം ആൻഡ് സിലബസ് - 2001 മുതൽ 2009 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഫീസടച്ച് രസീത് സഹിതം മാനുവൽ അപേക്ഷ പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25.

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

രണ്ടാം സെമസ്റ്റർ (സിയുസിഎസ്എസ്- 2016 സ്‌കീം ) എംബിഎ - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം (2019 പ്രവേശനം) സെപ്റ്റംബർ 2024, (2020 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ 20ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎസ്‌സി ബയോകെമിസ്ട്രി (സിബിസിഎസ്എസ് - 2021 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 (എംഎ ഇക്കണോമിക്സ്), 30 (എംഎസ്‌സി ബയോകെമിസ്ട്രി) തീയതികൾ വരെ അപേക്ഷിക്കാം.

 പരീക്ഷ

ഒന്നാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഡെസ് പ്ലസ് എംഡെസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം (2023 സ്‌കീം - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ ജൂലൈ ആറിന് തുടങ്ങും.

നാലാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജൂലൈ 22ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബിടെക് (2022 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബിടെക് (2019 സ്‌കീം - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, (2014 സ്‌കീം - 2017, 2018 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ഏഴ് വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദീകരിച്ചു.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്‍റ്, എംഎസ്‌സി മൈക്രോബയോളജി, എംഎ ഫിലോസഫി ( 2022, 2023, 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.