എംജി യൂണിവേഴ്‌സിറ്റി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കും സര്‍വ്വകലാശാല ഗ്രാജ്യുവേറ്റ് സ്‌കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല.
ക്യാറ്റ് ട്രയല്‍ സെന്റര്‍ അലോട്ട്‌മെന്റ്
എംജി യൂണിവേഴ്‌സിറ്റിയിലെ വിവിധ പഠന വകുപ്പുകളിലേയും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലേയും പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ക്യാറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കുള്ള ട്രയല്‍ സെന്റര്‍ അലോട്ട്‌മെന്റ് ഇന്നു മുതല്‍ പ്രൊഫൈലില്‍ ലഭ്യമാകുന്നതാണ്. 0481 2733595.
വാക്-ഇന്‍-ഇന്റര്‍വ്യൂ
താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ നിയമനങ്ങള്‍ക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 19ന് രാവിലെ 12.ന് നടക്കും. 0481 2733541.
ഷോര്‍ട്ട് ടേം കോഴ്‌സുകള്‍: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
എംജിയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ അപ്പ്രീസിയേഷന്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 23 വരെ അപേക്ഷിക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വീഡിയോ എഡിറ്റിംഗ് (ഫീസ്: 1000), പ്ലാന്റ് പ്രൊപ്പഗേഷന്‍ ടെക്‌നിക്‌സ് ആന്‍ഡ് നഴ്‌സറി മാനേജ്‌മെന്റ് (500), കേക്ക് ഡിസൈനിംഗുമായി ബന്ധപ്പെട്ട ഫ്രോസ്റ്റ് ആന്‍ഡ് ഫ്‌ലോര്‍ (1500), പ്രാക്ടിക്കല്‍ ഇംഗ്ലീഷ് (5000), പൈത്തണ്‍ ജാംഗോ വെബ് ഡെവലപ്‌മെന്റ് (5000) എന്നീ കോഴ്‌സുകളിലാണ് അവസരം. 8078786798, 0481 2733292.
തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ്
എംജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്റെ നേതൃത്വത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ് 19ന് നടത്തുന്നു. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 0481-2733399, 8301000560, 9544981839.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ് സിി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, എംഎഫ്എ, എംഎല്‍ഐസി (സിഎസ്എസ്) മെയ് 2026 പരീക്ഷകള്‍ക്ക് ഇന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി 19 വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി പരീക്ഷകള്‍ ജൂണ്‍ എട്ടു മുതല്‍ നടക്കും. 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി 28 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്ന് മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎസ്സി മാത്തമാറ്റിക്‌സ് അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 29 വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ തീയതി
ഓഫ് ക്യാമ്പസ് അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എംഎസ്സി, എംകോം (സിഎസ്എസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ എം എ ഹിന്ദി പ്രോഗ്രാമിലെ ഗാന്ധി ഇന്‍ ലിറ്ററേച്ചര്‍ എന്ന പരീക്ഷ ജൂണ്‍ 10 ലേക്ക് മാറ്റി പുനഃ ക്രമീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions