എംജി സര്‍വകലാശാല 2026-27 അധ്യയന വര്‍ഷത്തെ ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കാം.
ലഭിച്ച ഓപ്ഷന്‍ തൃപ്തികരമാണെങ്കില്‍ അക്‌സപ്റ്റന്‍സ് രേഖപ്പെടുത്തി, സര്‍വകലാശാല ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് 30 നുള്ളില്‍ ബന്ധപ്പെട്ട കോളജില്‍ പ്രവേശനം നേടണം.
ഫീസ് അടച്ച് മെമ്മോ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അക്‌സപ്റ്റന്‍സ് റദ്ദാക്കാന്‍ സാധിക്കില്ല. താല്പര്യമില്ലാത്ത കോഴ്‌സോ കോളജോ ആണ് ലഭിച്ചതെങ്കില്‍ അക്‌സപ്റ്റന്‍സ് രേഖപ്പെടുത്താതെ മറ്റു കോളജുകളില്‍ നിന്നുള്ള വിലിങ്‌നെസ്സിനു കാത്തിരിക്കാം. ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions