മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റഗ്രേ​​റ്റ​​ഡ് ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാം ആ​​രം​​ഭി​​ക്കു​​ന്നു എ​​ന്ന് അ​​റി​​യാ​​ൻ ഇ​​ട​​യാ​​യി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഏ​​ത് കാ​​ന്പ​​സി​​ലാ​​ണ് ഈ ​​പ്രോ​​ഗ്രാം ന​​ട​​ക്കു​​ന്ന​​ത്? പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​​തു​​ണ്ടോ?

വി​​നീ​​ത് രാ​​ജ്, കൊ​​ല്ലം.

കോ​​ട്ട​​യം മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ മെ​​യി​​ൻ കാ​​ന്പ​​സി​​ൽ ത​​ന്നെ​​യാ​​ണ് ഇ​​ന്‍റഗ്രേ​​റ്റ​​ഡ് ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാം സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

2026 -27 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷം ത​​ന്നെ പ്രോ​​ഗ്രാം ആ​​രം​​ഭി​​ക്കു​​മെ​​ന്നും സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ത്ര​​ക്കു​​റി​​പ്പ് അ​​റി​​യി​​ക്കു​​ന്നു.

ബി​​എ ബിഎ​​ഡ്, ബി​​എ​​സ്‌സി ​​ബി​​എ​​ഡ് എ​​ന്നീ ര​​ണ്ട് ഡു​​വ​​ൽ മേ​​ജ​​ർ ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ ആ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല തു​​ട​​ങ്ങു​​ന്ന​​ത്. ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തി​​ന് ഈ ​​വ​​ർ​​ഷം സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​ത്യേ​​ക​​മാ​​യ ഒ​​രു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്നി​​ല്ല. നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി ന​​ട​​ത്തു​​ന്ന നാ​​ഷ​​ണ​​ൽ കോ​​മ​​ണ്‍ എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് സ്കോ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും ഈ ​​ര​​ണ്ടു പ്രോ​​ഗ്രാ​​മി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ.

നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി ന​​ട​​ത്തു​​ന്ന എ​​ൻ​​സി​​ഇ​​ടി എ​​ക്സാ​​മി​​നേ​​ഷ​​ൻ സ്വാ​​ഭാ​​വി​​ക​​മാ​​യും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ഓ​​ഫ് നാ​​ഷ​​ണ​​ൽ ഇം​​പോ​​ർ​​ട്ട​​ൻ​​സു​​ക​​ളാ​​യ ഐ​​ഐ​​ടി​​ക​​ളി​​ലും മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും നാ​​ഷ​​ണ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ പോ​​ളി​​സി​​യു​​ടെ ഭാ​​ഗ​​മാ​​യി ആ​​രം​​ഭി​​ച്ചി​​ട്ടു​​ള്ള ഇന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാ​​മി​​ന് പ്ര​​വേ​​ശ​​നം ന​​ൽ​​കു​​ന്ന​​തി​​നാ​​യി ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​ണ്.

കേ​​ര​​ള​​ത്തി​​ൽ ഏ​​തെ​​ങ്കി​​ലും ഡീം​​ഡ് ടു ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ പ്രവ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടോ?


ഹ​​രി​​കു​​മാ​​ർ കെ.​​വി., ര​​ണ്ടാ​​ർ​​ക​​ര,
മൂ​​വാ​​റ്റു​​പു​​ഴ.

കേ​​ര​​ള​​ത്തി​​ൽ ഇ​​പ്പോ​​ൾ ര​​ണ്ട് ഡീം​​ഡ് ടു ​​ബി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഒ​​ന്നാ​​മ​​ത്തേ​​ത്, കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​മു​​ള്ള ചെ​​റു​​തു​​രു​​ത്തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ലം.

2006ലാ​​ണ് യു​​ജി​​സി കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ല​​ത്തെ ക​​ല്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. പൂ​​ർ​​ണ​​മാ​​യും ക​​ഥ​​ക​​ളി​​യും മ​​റ്റ് അ​​നു​​ബ​​ന്ധ ക​​ലാ​​രൂ​​പ​​ങ്ങ​​ളും പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​ത്തി​​നാ​​യി വ​​ള്ള​​ത്തോ​​ൾ നാ​​രാ​​യ​​ണ​​മേ​​നോ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 1930ൽ ​​ആ​​രം​​ഭി​​ച്ച കേ​​ര​​ള ക​​ലാ​​മ​​ണ്ഡ​​ലം ഇ​​പ്പോ​​ൾ ഡീം​​ഡ് ടു ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

സ്വ​​കാ​​ര്യ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഒ​​രു ഡീം​​ഡ് ടു ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി കൂ​​ടി കേ​​ര​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ പി​​റ​​വ​​ത്തി​​ന​​ടു​​ത്തു​​ള്ള പേ​​പ്പ​​തി​​യി​​ലാ​​ണ് ചി​​ന്മ​​യ വി​​ശ്വ​​വി​​ദ്യാ​​പീ​​ഠം സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. 2016ലാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഗ്രാ​​ൻ​​ഡ് ക​​മ്മീ​​ഷ​​ൻ ഈ ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് പ്ര​​വ​​ർ​​ത്ത​​ന അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. പ്ര​​ധാ​​ന​​മാ​​യും ഈ ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല വേ​​ദാ​​ന്ത​​വും സം​​സ്കൃ​​ത​​വും ഭാ​​ര​​തീ​​യ ത​​ത്വ​​ചി​​ന്ത​​യും മ​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ഠ​​ന മേ​​ഖ​​ല​​ക​​ളി​​ലും മ​​നഃ​​ശാ​​സ്ത്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ലു​​മാ​​ണ് ബി​​രു​​ദ​​ബി​​രു​​ദാ​​ന​​ന്ത​​ര പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ന്പ​​സി​​ൽ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ വ​​രു​​ത്തി​​ക്കൊ​​ണ്ട് ബി​​രു​​ദ, ബി​​രു​​ദാ​​ന ത​​ല​​ത്തി​​ൽ അ​​ടി​​സ്ഥാ​​ന സ​​യ​​ൻ​​സി​​ലും ഹ്യു​​മാ​​നി​​റ്റീ​​സി​​ലും കൊ​​മേ​​ഴ്സി​​ലും വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ പ്രോ​​ഗ്രാ​​മു​​ക​​ളും സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ൽ ബി​​ടെ​​ക് അ​​ട​​ക്ക​​മു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫ​​ർ ചെ​​യ്യു​​ന്നു​​ണ്ട്.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])