എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (DASP) നടത്തുന്ന വിവിധ അപ്രിസിയേഷന്‍, ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തൊഴില്‍ നൈപുണ്യവും പ്രായോഗിക അറിവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് വ്യത്യസ്ത കോഴ്‌സുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കക്കാര്‍ക്കായുള്ള സ്മാര്‍ട്ട് ഫോണ്‍ വീഡിയോ എഡിറ്റിംഗ് കോഴ്‌സ് 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹൈബ്രിഡ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിന് 1000 രൂപയാണ് ഫീസ്. പ്ലാന്റ് പ്രൊപ്പഗേഷന്‍ ടെക്‌നിക്‌സ് ആന്‍ഡ് നഴ്‌സറി മാനേജ്‌മെന്റ് എന്ന അഞ്ചു ദിവസത്തെ ഓഫ്ലൈന്‍ കോഴ്‌സിന് 500 രൂപയും, ബേക്കിംഗ് ആന്‍ഡ് കണ്ടംപററി കേക്ക് ഡിസൈനിംഗിനായുള്ള ഫ്രോസ്റ്റ് ആന്‍ഡ് ഫ്‌ളോര്‍ എന്ന അഞ്ചു ദിവസത്തെ ഓഫ്ലൈന്‍ കോഴ്‌സിന് 1500 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
നിത്യജീവിതത്തിലും ഔദ്യോഗിക മേഖലയിലും പ്രയോജനപ്പെടുന്ന രീതിയിലുള്ള 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രാക്ടിക്കല്‍ ഇംഗ്ലീഷ് കോഴ്‌സിന് 5000 രൂപയാണ് ഫീസ്. കൂടാതെ, ഐടി മേഖലയിലുള്ളവര്‍ക്കായി 60 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൈത്തണ്‍ ജാംഗോ വെബ് ഡെവലപ്‌മെന്റ് എന്ന ഹൈബ്രിഡ് കോഴ്‌സും ലഭ്യമാണ്, ഇതിന്റെ ഫീസ് 5000 രൂപയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/PkiHPDRWBag6AM47 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷകള്‍ ് 11 വരെ സമര്‍പ്പിക്കാം. 8078786798, 0481 2733292, ഇമെയില്‍[email protected]
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2021 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) 25 മുതല്‍ നടക്കും. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions