നാലാം സെമസ്റ്റര്‍ എംഎ കഥകളി ചെണ്ട (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പ്രോജെക്റ്റ് ക്രോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ നാലിനു ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി എ ചെണ്ട (സിബിസിഎസ്) (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പ്രോജെക്റ്റ് ക്രോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ എട്ടിനു ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മെര്‍ച്ചഡൈസിംഗ് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടു മുതല്‍ നടക്കും ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമാ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി പ്രോഗ്രാം (2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ നടക്കും. 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോട 12 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.
എംജിയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്‌സ് തസ്തികയിലും കെയര്‍ ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കുന്നതാണ്.
പ്രായപരിധിയില്ല. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുകള്‍ ജൂണ്‍ മൂന്ന് മുതല്‍ ആരംഭിക്കും. മൂന്ന് മാസം, ആറു മാസം, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. - 9946299965, 8891391580 ഇമെയില്‍[email protected].
വെറ്ററിനേറിയന്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 35,000 രൂപ വേതനത്തില്‍ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം നാളെ രാവിലെ 11നു വകുപ്പ് മേധാവി, സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം മുന്‍പാകെ ഹാജരാകണം. (ഇന്റര്‍വ്യൂ അന്നേ ദിവസം ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും).
വെറ്ററിനറി സയന്‍സസില്‍ ബിരുദവും, കേരള വെറ്ററിനറി കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. 0481 2733373, 9447505690, 9645414812
എംജി സര്‍വകലാശാല കരാര്‍ അധ്യാപക നിയമനം
എംജി സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ 2026-27 വര്‍ഷത്തേക്ക് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനായി എട്ടു മുതല്‍ 24 വരെ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും (പരമാവധി 70 വയസ്) പങ്കെടുക്കാം. പ്രതിമാസ വേതനം 40,000 രൂപ. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍, യോഗ്യത, ഇന്റര്‍വ്യൂ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എംജി സര്‍വകലാശാലയുടെ ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ടട് -ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന പാര്‍ട്ട് ടൈം പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ അധിഷ്ഠിത പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. നിലവില്‍ മറ്റു കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. Google form link to apply: https://forms.gle/ik9AtLwpLUj6668N7, കൂടുതല്‍ വിവരങ്ങള്‍ക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 8078786798, 0481 2733292 ഇ-മെയില്‍: റമുെ@ാഴൗ.മര.ശി





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions