നാലാം സെമസ്റ്റര്‍ എംഎ എക്കണോമിക്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ വൈവ വോസി പരീക്ഷകള്‍ ജൂലൈ ആറു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎ ഇസ്ലാമിക ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ വൈവ വോസി പരീക്ഷകള്‍ ജൂലൈ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ (2021 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ രണ്ടു വരെയും സൂപ്പര്‍ ഫൈനോടെ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക്ക് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ 14 മുതല്‍ നടക്കും.

ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ജൂലൈ 13 മുതല്‍ നടക്കും.

എം.ജി സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്‌സുകള്‍: പ്രവേശനം ആരംഭിച്ചു

എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ 2026 ജൂലൈ സെഷന്‍ പ്രവേശനം ആരംഭിച്ചു. യുജിസി അംഗീകാരമുള്ള ഈ കോഴ്‌സുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ക്ലാസുകളും പരീക്ഷകളും പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല. ജോലിയുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും പ്രായഭേദമന്യേ അപേക്ഷിക്കാം.
എംബിഎ, എംകോം, എംഎ (ഇംഗ്ലീഷ്, ഇക്കണോമിക്‌സ്), ബികോം, ബിബിഎ, ബിഎ (പൊളിറ്റിക്കല്‍ സയന്‍സ്) എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാര്‍ഥികള്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍, ഇഡബ്യുഎസ്, എസ്്‌സി, എസ്്ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 10ശതമാനം മുതല്‍ 40ശതമാനം വരെ ഫീസ് ഇളവുകള്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് www.cdoe.mgu.ac.in 0481 2731010, 8547852326, 9188918256, 9188918258.