ആറാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ജൂലൈ 2026 ന്റെ വൈവ വോസി പരീക്ഷകള്‍ 22 മുതല്‍ 25 വരെ അതാത് ലോ കോളജുകളില്‍് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 23 മുതല്‍ ഏറ്റുമാനൂരപ്പന്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമെസ്റ്റര്‍ (സിബിസിഎസ്എസ്) (20142016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014-2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2025 പരീക്ഷകള്‍ 28 മുതല്‍ നടക്കും.

പരീക്ഷയക്ക് അപേക്ഷിക്കാം

മൂന്നും നാലും സെമസ്റ്റര്‍ (സിബിസിഎസ്എസ്) ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2014 2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ആറു വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.